Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh

മ​​ന്ത്രി​​സ​​ഭ​​യു​​ടെ അ​​ന്തി​​മ​​പ​​ട്ടി​​ക ഇ​​ന്ന്; സതീശന് ധനകാര്യം, രമേശിന് ആഭ്യന്തരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട മാ​​​ര​​​ത്ത​​​ണ്‍ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​വും വി​​​ജി​​​ല​​​ൻ​​​സ് വ​​​കു​​​പ്പും ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​കും ഉ​​​ണ്ടാ​​​കു​​​ക.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ചാ​​​ണ്ടി ഉ​​​മ്മ​​​ൻ, ബി​​​ന്ദു കൃ​​​ഷ്ണ, എം. ​​​ലി​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​ർ.

പ​​​ട്ടി​​​കവ​​​ർ​​​ഗ പ്ര​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽനി​​​ന്നു​​​ള്ള ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​നും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​കും. കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​സ്‌​​​ലിം പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ അ​​​രൂ​​​രി​​​ൽ നി​​​ന്നു​​​ള്ള ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, ആ​​​ലു​​​വ​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എ​​​ന്നി​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തും.

എ​​​ൻ. ശ​​​ക്ത​​​നാ​​​ണ് സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക. എം. ​​​വി​​​ൻ​​​സ​​​ന്‍റി​​നെ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു പി​​​ടി​​​മു​​​റു​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം മ​​​ന്ത്രി​​​മാ​​​രെയും ല​​​ഭി​​​ച്ച​​​ത്. വി.​​​ഡി. സ​​​തീ​​​ശ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​താ​​​നും മ​​​ന്ത്രി​​​സ്ഥാ​​​നം മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​യി​​​ലും കെ​​​പി​​​സി​​​സി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ രാ​​​ത്രി വ​​​രെ നീ​​​ണ്ട ച​​​ർ​​​ച്ച​​​യി​​​ലു​​​മാ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഏ​​​ക​​​ദേ​​​ശ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ന്തി​​​മചി​​​ത്ര​​​മാ​​​കും.

മു​​​സ്‌​​​ലിം ലീ​​​ഗി​​​ൽനി​​​ന്ന് അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​രു​​​ണ്ടാ​​​കും. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള, കെ.​​​എം. ഷാ​​​ജി, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, വി.​​​ഇ. അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ എ​​​ന്നി​​​വ​​​രാ​​​കും മ​​​ന്ത്രി​​​മാ​​​ർ. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ൽ നി​​​ന്ന് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ഉ​​​റ​​​പ്പാ​​​യി. ര​​​ണ്ടാം​​​മ​​​ന്ത്രി​​​യി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​രും. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​വ​​​സാ​​​യം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യും.

വി​​​ദ്യാ​​​ഭ്യാ​​​സം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളു​​​ടെ മാ​​​റ്റ​​​വും ച​​​ർ​​​ച്ച ചെ​​​യ്തു. ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ ഷി​​​ബു ബേ​​​ബി​​​ ജോ​​​ണ്‍ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു പു​​​റ​​​മേ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പു കൂ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​നൂ​​​പ് ജേ​​​ക്ക​​​ബും കെ​​​ഡി​​​പി​​​യി​​​ലെ മാ​​​ണി സി. ​​​കാ​​​പ്പ​​​നും ടേം ​​​വ്യ​​​വ​​​സ്ഥ വേ​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ല. സി​​​എം​​​പി​​​യി​​​ലെ സി.​​​പി. ജോ​​​ണ്‍ അ​​​ഞ്ചു വ​​​ർ​​​ഷ​​​വും മ​​​ന്ത്രി​​​യാ​​​ണ്.

Latest News

Corehub Up