Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranya Rao

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ന്യ റാ​വു ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ജ​യി​ൽ​മോ​ചി​ത​യാ​യി

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ജ​യി​ൽ​മോ​ചി​ത​യാ​യി. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.

2025 മാ​ർ​ച്ചി​ലാ​ണ് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ര​ന്യ റാ​വു​വി​നെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍റ്സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ദു​ബാ​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന ന​ടി​യെ 12.56 കോ​ടി രൂ​പ വി​ല​വ​രു​ന്ന 14.2 കി​ലോ​ഗ്രാം സ്വ​ർ​ണ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ​സ്ത്ര​ത്തി​നു​ള്ളി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു​വെ​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. പി​ന്നീ​ട് ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ​യും അ​റ​സ്റ്റു​ചെ​യ്തു.

തു​ട​ർ​ന്ന് ഇ​വ​രു​ടെ പേ​രി​ൽ കോ​ഫെ​പോ​സ (ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് ഫോ​റി​ൻ എ​ക്സ്‌​ചേ​ഞ്ച് ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ ഓ​ഫ് സ്മ​ഗ്ലിം​ഗ് ആ​ക്ടി​വി​റ്റീ​സ്) നി​യ​മം ചു​മ​ത്തി. ഈ ​നി​യ​മം ചു​മ​ത്ത​പ്പെ​ട്ട​വ​രെ ജാ​മ്യം ന​ൽ​കാ​തെ ഒ​രു വ​ർ​ഷ​ത്തോ​ളം ത​ട​ങ്ക​ലി​ൽ വെ​ക്കാ​നാ​കും.

അ​തി​നാ​ൽ, അ​റ​സ്റ്റി​ലാ​യി 60 ദി​വ​സ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ന്യ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ കോ​ട​തി ജാ​മ്യം​അ​നു​വ​ദി​ച്ചെ​ങ്കി​ലും ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഒ​രു വ​ർ​ഷ​ക്കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ വ​ഴി​തെ​ളി​ഞ്ഞ​ത്. ബം​ഗ​ളൂ​രി​വി​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ന​ടി.

Latest News

Corehub Up