ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെതിരേ ഇഡിയുടെ കുറ്റപത്രം. രന്യ റാവുവിനു പുറമേ സുഹൃത്ത് തരുൺ കൊണ്ടരു, ബെല്ലാരി സ്വദേശിയായ സ്വർണവ്യാപാരി സാഹിൽ സഖരിയ ജെയിൻ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. ബംഗളുരൂ പിഎംഎൽഎ കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്.
2025 മാർച്ച് മൂന്നിനാണ് ദുബായിൽനിന്ന് ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയ ഹർഷവർധിനി രന്യ എന്ന രന്യ റാവു ഡിആർഐയുടെ പിടിയിലായത്. കൈവശം 12.56 കോടിരൂപ വിലവരുന്ന 14.2 കിലോ സ്വർണം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2024 മാർച്ച് മുതലുള്ള ഒരുവർഷത്തിനിടെ സംഘം 102.55 കോടിരൂപ വിലവരുന്ന 127.28 കിലോ സ്വർണം ഇന്ത്യയിലേക്കു കടത്തിയതായി കണ്ടെത്തുകയായിരുവന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള ഹവാല ഇടപാടുകൾ വഴിയാണ് വിൽപ്പനയും സാന്പത്തിക കൈമാറ്റവും നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.