Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashid Khan

റ​​​ഷീ​​​ദ് ഖാ​​​ൻ ഫോ​​​മി​​​ലേ​​​ക്ക്

ന്യൂഡ​​​ൽ​​​ഹി: ട്വ​​​ന്‍റി-20 ക്രി​​​ക്ക​​​റ്റി​​​ൽ ബാ​​​റ്റ​​​ർ​​​മാ​​​രെ വ​​​ട്ടം ക​​​റ​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ സ്പി​​​ന്ന​​​ർ റ​​​ഷീ​​​ദ് ഖാ​​​ൻ മാ​​​ച്ച് വി​​​ന്നിം​​​ഗ് പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ ഫോ​​​മി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ന്നു.

ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് (ഐ​​​പി​​​എ​​​ൽ) ഡ​​​ൽ​​​ഹി​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ നാ​​​ല് ഓ​​​വ​​​റി​​​ൽ 17 റ​​​ണ്‍​സ് മാ​​​ത്രം വ​​​ഴ​​​ങ്ങി മൂ​​​ന്ന് വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി ഗു​​​ജ​​​റാ​​​ത്ത് ടൈ​​​റ്റ​​​ൻ​​​സി​​​ന് സീ​​​സ​​​ണി​​​ലെ ആ​​​ദ്യ ജ​​​യ​​​മൊ​​​രു​​​ക്കി ക​​​ളി​​​യി​​​ലെ താ​​​ര​​​മാ​​​യാ​​​ണ് മി​​​ന്നും ഫോ​​​മി​​​ലേ​​​ക്കു​​​ള്ള തി​​​രി​​​ച്ചു​​​വ​​​ര​​​വ്. ഇ​​​രു ടീ​​​മും 200 റ​​​ണ്‍​സി​​​ന് മു​​​ക​​​ളി​​​ൽ സ്കോ​​​ർ ചെ​​​യ്ത മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് റ​​​ഷീ​​​ദി​​​ന്‍റെ പി​​​ശു​​​ക്ക​​​ൻ ബൗ​​​ളിം​​​ഗി​​​ലെ വി​​​ക്ക​​​റ്റ് നേ​​​ട്ടം. ട്വ​​​ന്‍റി-20​​​യി​​​ലെ ജീ​​​നി​​​യ​​​സി​​​ന്‍റെ വ​​​ന്പ​​​ൻ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നാ​​​ണ് മ​​​ത്സ​​​രം സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്.

2023ൽ ​​​ന​​​ട​​​ത്തി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കുശേ​​​ഷം റ​​​ഷീ​​​ദ് ഖാ​​​ൻ ഫോം ​​​ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​യാ​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണ്‍ താ​​​ര​​​ത്തി​​​ന് വ​​​ലി​​​യ നി​​​രാ​​​ശ സ​​​മ്മാ​​​നി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​നാ​​​യി 15 മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ന്പ​​​ത് വി​​​ക്ക​​​റ്റ് മാ​​​ത്ര​​​മാ​​​ണ് താ​​​ര​​​ത്തി​​​ന് നേ​​​ടാ​​​നാ​​​യ​​​ത്. ഇ​​​ക്ക​​​ണോ​​​മി 9.34.

നി​​​തീ​​​ഷ് റാ​​​ണ, സ​​​മീ​​​ർ റി​​​സ്‌വി, ഡ​​​ൽ​​​ഹി നാ​​​യ​​​ക​​​ൻ അ​​​ക്സ​​​ർ പ​​​ട്ടേ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി ത്രി​​​ല്ല​​​ർ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ടീ​​​മി​​​ന് ജ​​​യ​​​മൊ​​​രു​​​ക്കി​​​യ താ​​​ര​​​ത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഗു​​​ജ​​​റാ​​​ത്തി​​​ന് ഉ​​​ണ​​​ർ​​​വ് ന​​​ൽ​​​കും.

“2025 സീ​​​സ​​​ണ്‍ ദ​​​യ​​​വാ​​​യി ഓ​​​ർ​​​മി​​​പ്പി​​​ക്ക​​​രു​​​ത്. അ​​​ത് വ​​​ള​​​രെ മോ​​​ശം സീ​​​സ​​​ണാ​​​യി​​​രു​​​ന്നു. ഒ​​​രു മോ​​​ശം സീ​​​സ​​​ണ്‍ ഉ​​​ണ്ടെ​​​ങ്കി​​​ൽ, അ​​​ത് അ​​​വ​​​സാ​​​ന​​​മാ​​​ണ് എ​​​ന്ന​​​ല്ല അ​​​ർ​​​ഥം... അ​​​ത് നി​​​ങ്ങ​​​ളു​​​ടെ പ​​​ന്തി​​​ന്‍റെ ലൈ​​​നും ലെ​​​ഗ്തും എ​​​ന്തെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്”- ടീ​​​മി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന് ശേ​​​ഷം റ​​​ഷീ​​​ദ് പ​​​റ​​​ഞ്ഞു.

“ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ൾ വ​​​ള​​​രെ ശ്ര​​​ദ്ധാ​​​ലു​​​വാ​​​യി​​​രു​​​ന്നു. അ​​​ത് ബൗ​​​ളിം​​​ഗ് ആ​​​ക്ഷ​​​നെ​​​യും പ​​​ന്തി​​​ന്‍റെ റി​​​ലീ​​​സി​​​നെ​​​യും ബാ​​​ധി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഫി​​​റ്റ്ന​​​സി​​​ലും എ​​​ന്‍റെ കോ​​​റി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മി​​​ച്ചു. അ​​​ത് പൂ​​​ർ​​​ണ താ​​​ള​​​ത്തി​​​ൽ പ​​​ന്തെ​​​റി​​​യാ​​​ൻ എ​​​ന്നെ അ​​​നു​​​വ​​​ദി​​​ച്ചു”- റ​​​ഷീ​​​ദ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ടെ​​​സ്റ്റി​​​നില്ല!

മു​​​ന്നോ​​​ട്ടു​​​ള്ള യാ​​​ത്ര​​​യി​​​ൽ ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് റ​​​ഷീ​​​ദ് ഖാ​​​ൻ പ​​​റ​​​ഞ്ഞു. ചു​​​വ​​​പ്പ് പ​​​ന്തി​​​ൽ വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രു മ​​​ത്സ​​​രം. കൂ​​​ടു​​​ത​​​ൽ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​ൽ ക​​​ളി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യാ​​​ണ് താ​​​രം ടെ​​​സ്റ്റ് ക​​​രി​​​യ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ജൂ​​​ണ്‍ ആ​​​റ് മു​​​ത​​​ൽ പ​​​ത്ത് വ​​​രെ​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ഏ​​​ക ടെ​​​സ്റ്റ് മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, വ​​​രു​​​ന്ന ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ത​​​ന്‍റെ അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നും താ​​​രം പ​​​റ​​​ഞ്ഞു.

Latest News

Corehub Up