ചീക്കല്ലൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാനകി ദര്‍ശന യുറീക്ക ബാലവേദിയുടെയും ദര്‍ശന ലൈബ്രറി ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
പരിഷത്ത് ബാലവേദി സംസ്ഥാന കണ്‍വീനര്‍ കെ.എ. അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. യുറീക്ക ബാലവേദി പ്രസിഡന്റ് ഋതിക ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍, ലൈബ്രറി പ്രസിഡന്റ് ശിവന് പള്ളിപ്പാട്, ലൈബ്രറി സെക്രട്ടറി പി. ബിജു, പരിഷത്ത് യൂണിറ്റ് സെക്രട്ടറി അശോകന്, യുവസമിതി അംഗം കെ.എ. അഭിനു, ബാലവേദി യൂണിറ്റ് രക്ഷാധികാരി എസ്. ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീയുക്ത സുനില്‍, ദേവനന്ദ, പി. നിരഞ്ജന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.