Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RealLifeMagic

Viral

നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ന​ദി​യി​ലെ കു​പ്പി സ​ന്ദേ​ശം: 1926-ലെ ​ആ കൗ​തു​കം ഇ​ന്ന് നൂ​റാം വ​ർ​ഷ​ത്തി​ൽ

അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണി​ലു​ള്ള ചെ​ബോ​യ്ഗ​ൻ ന​ദി​യു​ടെ ആ​ഴ​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ ആ ​അ​പൂ​ർ​വ്വ സ​ന്ദേ​ശ​ത്തി​ന് ഇ​പ്പോ​ൾ 100 വ​ർ​ഷം തി​ക​യു​ക​യാ​ണ്.

ബോ​ട്ട് ടൂ​ർ ക​മ്പ​നി ഉ​ട​മ​യാ​യ ജെ​ന്നി​ഫ​ർ ഡൗ​ക്ക​ർ എ​ന്ന സ്കൂ​ബാ ഡൈ​വ​ർ, ത​ന്‍റെ ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തി​ക​ച്ചും ആ​ക​സ്മി​ക​മാ​യി ഒ​രു പ​ച്ച ഗ്ലാ​സ് കു​പ്പി കാ​ണാ​ൻ ഇ​ട​യാ​യ​ത്.

കു​പ്പി​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും, അ​തി​നു​ള്ളി​ൽ ഒ​രു പ​ഴ​കി​യ ക​ട​ലാ​സ് ക​ഷ​ണം ഭ​ദ്ര​മാ​യി ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ​ക​ട​ലാ​സ് പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1926 ൽ ​എ​ഴു​തി​യ ആ ​കൗ​തു​ക​ക​ര​മാ​യ കു​റി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഈ ​കു​പ്പി ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​കു​ന്ന​യാ​ൾ ചെ​ബോ​യ്ഗ​നി​ലെ ജോ​ർ​ജ്ജ് മോ​റോ എ​ന്ന വ്യ​ക്തി​ക്ക് ഇ​ത് തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്നും, അ​ത് എ​വി​ടെ നി​ന്നാ​ണ് കി​ട്ടി​യ​തെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ ​ചെ​റി​യ സ​ന്ദേ​ശ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​അ​പൂ​ർ​വ്വ നി​ധി​യു​ടെ ചി​ത്ര​ങ്ങ​ൾ ജെ​ന്നി​ഫ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഭ​വം അ​തി​വേ​ഗം ലോ​ക​ശ്ര​ദ്ധ നേ​ടി. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ജെ​ന്നി​ഫ​റി​നെ തേ​ടി ഒ​രു പ്ര​ത്യേ​ക ഫോ​ൺ കോ​ളു​മെ​ത്തി. 74 വ​യ​സു​ള്ള മി​ഷേ​ൽ പ്രി​മോ എ​ന്ന സ്ത്രീ​യാ​യി​രു​ന്നു അ​ത്.

പ്ര​ച​രി​ച്ച ചി​ത്ര​ങ്ങ​ളി​ലെ കൈ​പ്പ​ട ത​ന്‍റെ പി​താ​വാ​യ ജോ​ർ​ജ്ജ് മോ​റോ​യു​ടേ​താ​ണെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. ത​ന്‍റെ ജ​ന്മ​ദി​ന മാ​സ​മാ​യ ന​വം​ബ​റി​ലാ​ണ് അ​ദ്ദേ​ഹം ഈ ​സ​ന്ദേ​ശം ന​ദി​യി​ലേ​ക്ക് എ​റി​ഞ്ഞ​തെ​ന്നും 1995-ൽ ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു​വെ​ന്നും മി​ഷേ​ൽ വ്യ​ക്ത​മാ​ക്കി.

ക​ണ്ടെ​ത്തി​യ ക​ത്ത് മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​ൻ ജെ​ന്നി​ഫ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും മി​ഷേ​ൽ അ​ത് സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​താ​വി​ന്‍റെ ഈ ​ഓ​ർ​മ്മ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും അ​ത് ജെ​ന്നി​ഫ​ർ ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ച്ച​ത്.

തു​ട​ർ​ന്ന്, ആ ​പ​ഴ​യ എ​ഴു​ത്തും ജോ​ർ​ജ്ജ് മോ​റോ​യു​ടെ ചി​ത്ര​ങ്ങ​ളും ചേ​ർ​ത്ത് മ​നോ​ഹ​ര​മാ​യി ഫ്രെ​യിം ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up