Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rebel Vazhcha

ക​ണ്ടു ക​ണ്ട​ങ്ങി​രി​ക്കും നേ​താ​ക്ക​ളെ...പി​ന്നെ കാ​ണു​ന്ന​ത് മ​റു​ക​ണ്ട​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ടു ക​​​ണ്ട​​​ങ്ങി​​​രി​​​ക്കും നേ​​​താ​​​ക്ക​​​ളെ.... പി​​​ന്നെ കാ​​​ണു​​​ന്ന​​​ത് മ​​​റു​​​ക​​​ണ്ട​​​ത്താ​​​ണ്. ചാ​​​ട്ട​​​വും ച​​​ര​​​ടു​​​വ​​​ലി​​​ക​​​ളും ഏ​​​റെ ക​​​ണ്ട നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കാ​​​ണ് കേ​​​ര​​​ളം നീ​​​ങ്ങു​​​ന്ന​​​ത്. അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്ക​​​ങ്ങ​​​ൾ മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളി​​​ലും ഏ​​​റെ ക​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇ​​​നി​​​യും വി​​​സ്മ​​​യ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നും കാ​​​ണാ​​​നാ​​​കാ​​​ത്ത വി​​​ധം ഇ​​​ക്കു​​​റി വി​​​മ​​​ത സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഗോ​​​ദ​​​യി​​​ൽ നി​​​റ​​​യു​​​ക​​​യാ​​​ണ്. മു​​​ൻ​​​മ​​​ന്ത്രി​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന​​​വ​​​രും ത​​​ല​​​മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മൊ​​​ക്കെ​​​യാ​​​യി ഒ​​​രു ഡ​​​സ​​​നി​​​ലേ​​​റെ​​​പ്പേ​​​ർ പ​​​ല​​​ക​​​ണ്ടം ചാ​​​ടി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്ക് ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്നു.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി കേ​​​ഡ​​​ർ പാ​​​ർ​​​ട്ടി​​​യാ​​​യ സി​​​പി​​​എ​​​മ്മാ​​​ണ് വി​​​മ​​​ത ശ​​​ല്യ​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ഏ​​​റെ പൊ​​​റു​​​തി മു​​​ട്ടു​​​ന്ന​​​ത്. ക​​​ണ്ണൂ​​​രി​​​ലെ പാ​​​ർ​​​ട്ടി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ത​​​ല​​​മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ പോ​​​ലും എ​​​തി​​​ർ പാ​​​ള​​​യ​​​ത്തി​​​ൽ എ​​​ത്തി സി​​​പി​​​എ​​​മ്മി​​​നെ പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നു.

എം.​​​വി. ഗോ​​​വി​​​ന്ദനെതരേ ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​നും ഭാ​​​ര്യ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കു​​​മെ​​​തി​​​രേ കൊ​​​ട്ടാ​​​ര വി​​​പ്ല​​​വം ന​​​ട​​​ത്തി പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​യ​​​താ​​​ണ് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ. ത​​​ളി​​​പ​​​റ​​​ന്പി​​​ൽ മൂ​​​ന്നു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന എം.​​​വി ഗോ​​​വി​​​ന്ദ​​​നു പി​​​ന്നാ​​​ലെ ഭാ​​​ര്യ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കു സീ​​​റ്റു ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​തൃ​​​പ്തി പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ണ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​ർ എ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പാ​​​ർ​​​ട്ടി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യെ ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ കൂ​​​ടി ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ന് ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യു​​​ടെ കോ​​​ട്ട​​​യാ​​​യ ത​​​ളി​​​പ​​​റ​​​ന്പി​​​ൽ എ​​​ന്തു സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വ​​​രു​​​ന്ന​​​തു വ​​​രെ കാ​​​ത്തി​​​രു ​​ന്നു കാ​​​ണേ​​​ണ്ടി വ​​​രും.

പി.​​​കെ. ശ​​​ശി​​​യു​​​ടെ പൂ​​​ഴി​​​ക്ക​​​ട​​​ക​​​ൻ വീ​​​ഴു​​​മോ വീ​​​ഴ്ത്തു​​​മോ?

പാ​​​ല​​​ക്കാ​​​ട് സി​​​പി​​​എ​​​മ്മി​​​നെ വി​​​റ​​​പ്പി​​​ക്കു​​​ന്ന വി​​​മ​​​ത​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന നേ​​​താ​​​വാ​​​ണ് ഷൊ​​​ർ​​​ണൂ​​​ർ മു​​​ൻ എം​​​എ​​​ൽ​​​എ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ പി.​​​കെ.​​​ശ​​​ശി. വി​​​മ​​​ത​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ച പി.​​​കെ. ശ​​​ശി​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ഏ​​​താ​​​നും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മാ​​​യി വ​​​ള​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു. ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പി.​​​കെ. ശ​​​ശി​​​യെ​​​ത്തു​​​ന്പോ​​​ൾ ഇ​​​വി​​​ടെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ഏ​​​റെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​കും. മൂ​​​ന്നാം ടേ​​​മി​​​ന്‍റെ ഇ​​​ള​​​വ് പ​​​ല സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സി​​​പി​​​എം ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ നെ​​​ന്മാ​​​റ​​​യി​​​ൽ സീ​​​റ്റ് ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ കെ. ​​​ബാ​​​ബു​​​വി​​​നും അ​​​തൃ​​​പ്തി​​​യു​​​ണ്ട്.

ബാ​​​ല​​​ഗോ​​​പാ​​​ലി​​​നെ വി​​​റ​​​പ്പി​​​ച്ചെ​​​ത്തി​​​യ അ​​​യി​​​ഷാ​​​പോ​​​റ്റി

ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന് അ​​​പ്ര​​​തീ​​​ക്ഷ ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തി​​​യാ​​​ണ് മൂ​​​ന്നു​​​ത​​​വ​​​ണ സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന അ​​​യി​​​ഷാ​​​പോ​​​റ്റി കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത്. അ​​​യി​​​ഷാ​​​പോ​​​റ്റി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ. ര​​​ശ്മി ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി.

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ

അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന മു​​​ൻ​​​മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​നെ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തോ​​​ടെ ഇ​​​തി​​​ന്‍റെ അ​​​ല​​​യൊ​​​ലി​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ സ​​​മീ​​​പ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് ക​​​ണ​​​ക്കൂ​​​കൂ​​​ട്ട​​​ൽ. യ​​​ഥാ​​​ർ​​​ഥ ക​​​മ്യൂ​​​ണി​​​സ്റ്റു​​​ക​​​ളെ ഒ​​​പ്പം കൂ​​​ട്ടാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ വ​​​ഴി കോ​​​ണ്‍​ഗ്ര​​​സി​​​ന് ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ സാ​​​ധി​​​ച്ചെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ജി. ​​​സു​​​ധാ​​​ക​​​ര​​​നെ പി​​​ന്തു​​​ണ​​​ച്ച​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ലും ക​​​ല​​​ഹം

സി​​​പി​​​എം നേ​​​താ​​​വ് ജി. ​​​സു​​​ധാ​​​ക​​​ര​​​നെ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​ച്ച​​​തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ലെ ക​​​ല​​​ഹ​​​വും പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ലേ​​​ക്ക്. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി എം.​​​ജെ. ജോ​​​ബ് പാ​​​ർ​​​ട്ടി വി​​​ട്ടി​​​രു​​​ന്നു. 52 വ​​​ർ​​​ഷ​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച ജോ​​​ബ് ഇ​​​ന്ന​​​ലെ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.

ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ ബി​​​ജു ചി​​​റ​​​യ​​​ത്ത് യു​​​ഡി​​​എ​​​ഫി​​​ന് ഭീ​​​ഷ​​​ണി

25 വ​​​ർ​​​ഷ​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് ബ​​​ന്ധം ഒ​​​രു ദി​​​വ​​​സം കൊ​​​ണ്ട് ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞാ​​​ണ് ബി​​​ജു എ​​​സ്. ചി​​​റ​​​യ​​​ത്ത് ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​ന്‍റെ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത്. ചാ​​​ല​​​ക്കു​​​ടി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ 25 വ​​​ർ​​​ഷ​​​മാ​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് കൗ​​​ണ്‍​സി​​​ല​​​റാ​​​യി​​​രു​​​ന്ന ബി​​​ജു​​​വി​​​ന്‍റെ ചാ​​​ട്ട​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും പ​​​ക​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ലെ നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​യാ​​​യ സ​​​നീ​​​ഷ്കു​​​മാ​​​ർ ജോ​​​സ​​​ഫാ​​​ണ് ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി.

സി​​​പി​​​ഐ ത​​​ള്ളി​​​യ മു​​​കു​​​ന്ദ​​​ൻ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി

നാ​​​ട്ടി​​​ക​​​യി​​​ലെ സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യ സി.​​​സി. മു​​​കു​​​ന്ദ​​​ൻ, ആ​​​ദ്യം കോ​​​ണ്‍​ഗ്ര​​​സി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി നാ​​​ട്ടി​​​ക​​​യി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി.

ദേ​​​വി​​​കു​​​ള​​​ത്തെ എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക്

ദേ​​​വി​​​കു​​​ള​​​ത്ത് സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ ഇ​​​ത്ത​​​വ​​​ണ അ​​​വി​​​ടെ മ​​​ത്സ​​​രി​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​ത് ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ലാ​​​ണ്.
ഇ​​​ടു​​​ക്കി​​​യി​​​ൽ എം.​​​എം. മ​​​ണി​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​മാ​​​ണ് രാ​​​ജേ​​​ന്ദ്ര​​​നെ ബി​​​ജെ​​​പി പാ​​​ള​​​യ​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ബിജെപിയിൽ കാ​​​ലു​​​മാ​​​റ്റ ഭീ​​​ഷ​​​ണി

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​യിൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​നു വി​​​മ​​​ത ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി ബി​​​ജെ​​​പി മു​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നോ​​​ബി​​​ൾ മാ​​​ത്യു സ്വ​​​ത​​​ന്ത്ര​​​നാ​​​കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യു​​​ണ്ട്. ഇ​​​വി​​​ടെ നോ​​​ബി​​​ൾ മാ​​​ത്യു​​​വി​​​ന്‍റെ പേ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up