തിരുവനന്തപുരം: ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന റീടെയില് ബിസനസിനെ കൊട്ടക് നിയോ എന്ന് റീബ്രാന്ഡ് ചെയ്ത് കൊട്ടക് സെക്യൂരിറ്റീസ്.
പുതുതലമുറ നിക്ഷേപകരുടെ വർധിച്ചുവരുന്ന വ്യത്യസ്ത ആവശ്യങ്ങള് കണക്കിലെടുത്തു സാങ്കേതികവിദ്യ, ഉത്പന്നനിര, ഉപഭോക്തൃ അനുഭവം, ഗവേഷണം എന്നീ തലങ്ങളില് നൂതനത്വം പ്രതിഫലിപ്പിക്കാന് ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റമെന്ന് കൊട്ടക് നിയോ എംഡിയും സിഇഒയുമായ ശ്രീപാല് ഷാ പറഞ്ഞു.
നിക്ഷേപം, ട്രേഡിംഗ്, വെല്ത്ത് സൊലൂഷന് ബിസിനസുകളെ ഏകജാലകമാക്കുന്നതും ഡിജിറ്റല് മികവുകളും ഗവേഷണ വൈദഗ്ധ്യവും ഒരുമിപ്പിക്കുന്നതും ബന്ധാധിഷ്ഠിത സേവനങ്ങള് ഉറപ്പുവരുത്തുന്നതുമാകും റീബ്രാന്ഡിംഗെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടക് ഗ്രൂപ്പിന്റെ ബാങ്കിംഗ്, നിക്ഷേപ, സമ്പത്ത് മാനേജ്മെന്റ് സേവനങ്ങളും സംയോജിത സംവിധാനത്തിലൂടെ ലഭ്യമാക്കും.