വെള്ളമുണ്ട: നീഡ്സ് വയനാടിന്റെ ആഭിമുഖ്യത്തില്‍ ഗവ. പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ. സത്താര്‍ മായന്‍ സ്വീകരണം നല്കി.
ശിശുദിനാചരണത്തിന്റെ ഭാഗമായി നെഹ്റുവിയന്‍ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അഡ്വ. എം. വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു. നീഡ്സ് ചെയര്മാന് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഒ.ടി. മുഹമ്മദ് ഉനൈസ്, പി. ചന്ദ്രന്, കെ.സി. സുധാകരന്, പി. പ്രകാശന്, സെബാസ്റ്റ്യന്‍ കല്ലമാരി, ലേഖ പുരുഷോത്തമന്, ടി.കെ. മമ്മൂട്ടി, എന്‍.കെ. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.