Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reception For

Kasaragod

മാർ തോമസ് ആനിമൂട്ടിലിന് നാ​ളെ രാ​ജ​പു​രം ഫൊ​റോ​ന​യി​ൽ വ​ര​വേ​ൽപ്

രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് നാ​ളെ രാ​ജ​പു​രം ഫൊ​റോ​ന​യി​ൽ വ​ര​വേ​ൽപ് ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഒ​ട​യം​ചാ​ലി​ൽ നി​ന്ന് പൊ​തു​സ​മ്മേ​ള​ന​വേ​ദി​യാ​യ രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ലേ​ക്ക് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ബി​ന്ദു, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത, പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ൽ, കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഒ.​സി. ജെ​യിം​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.


1911ൽ ​കോ​ട്ട​യം അ​തി​രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​ല​ബാ​റി​ൽ നി​ന്ന് ഒ​രു സ​ഹാ​യ മെ​ത്രാ​ൻ ഉ​ണ്ടാ​കു​ന്ന​ത്. രാ​ജ​പു​ര​ത്തോ​ടൊ​പ്പം 1943 ൽ ​ക്നാ​നാ​യ കു​ടി​യേ​റ്റം ന​ട​ന്ന മ​ട​മ്പം ഫൊ​റോ​ന​യി​ലെ പ​യ്യാ​വൂ​ർ ഇ​ട​വ​കാം​ഗ​മാ​ണ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ. കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ച​യും ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി മു​ള​വ​നാ​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി​ജി കി​ഴ​ക്കേ പു​റ​ത്ത്, ഫി​ലി​പ്പ് വെ​ട്ടി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up