x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോം ​ജോ​സി​ന് ന​വ​തി സ്വീ​ക​ര​ണം

വെബ്ഡെസ്ക്
Published: September 7, 2026 06:59 AM IST | Updated: September 7, 2026 06:59 AM IST

അ​ങ്ക​മാ​ലി : അ​ധ്യാ​പ​ക, സാ​ഹി​ത്യ, നേ​തൃ​ത്വ, പ്ര​സം​ഗ പ​രി​ശീ​ല​ന രം​ഗ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി, യു​വ​ജ​ന സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ചോ​ദ​ക​നാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം ക​ർ​മ​നി​ര​ത​മാ​യി​രു​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ ടോം ​ജോ​സി​ന് കേ​ര​ള ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സ്‌ അ​ങ്ക​മാ​ലി പൗ​രാ​വ​ലി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വ​തി സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്നാ​ട ചാ​ർ​ത്ത​ൽ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യും മം​ഗ​ള​പ​ത്ര സ​മ​ർ​പ്പ​ണം എ​ൽ എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​ക്കാ​പ്പി​ള്ളി​യും നി​ർ​വ​ഹി​ച്ചു. എം​എം​ബി ജ​ന​റാ​ൾ ബ്ര​ദ​ർ ബാ​സ്റ്റ്യ​ൻ ക​രു​വേ​ലി​ൽ സ്മ​ര​ണി​ക കോ​പ്പി മു​ൻ മ​ന്ത്രി അ​ഡ്വ. ജോ​സ് തെ​റ്റ​യി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ന​ട​ത്തി. പ്ര​ഫ. വി. ​എ. വ​ർ​ഗീ​സ്, ഫാ. ​ഡോ. ചെ​റി​യാ​ൻ കു​നി​യ​ന്തോ​ട​ത്ത്, ഫാ. ​ജേ​ക്ക​ബ് നാ​ലു​പ​റ​യി​ൽ ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, സെ​ക്ര​ട്ട​റി ബാ​ബി മു​ക്ക​ൻ തുടങ്ങിയവർ പ്രസംഗിച്ചു.

Tags : nattu vishesham Reception for Tom Jose

Recent News

Corehub Up