Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RecordSale

റി​ക്കാ​ർ​ഡ് വി​ല്പ​ന കു​റി​ച്ച് പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ

മും​​ബൈ: ആ​​ഗോ​​ള സ്മാ​​ർ​​ട്ട്ഫോ​​ൺ വി​​പ​​ണി ക​​ടു​​ത്ത മ​​ന്ദ​​ഗ​​തി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ഴും, വി​​ല​​കൂ​​ടി​​യ പ്രീ​​മി​​യം സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

2026ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ ആ​​ഗോ​​ള സ്മാ​​ർ​​ട്ട്ഫോ​​ൺ വി​​ല്പ​​ന​​യു​​ടെ 29 ശ​​ത​​മാ​​ന​​വും 50,000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ വി​​ല​​യു​​ള്ള പ്രീ​​മി​​യം ഫോ​​ണു​​ക​​ളാ​​ണെ​​ന്ന് പ്ര​​മു​​ഖ റി​​സ​​ർ​​ച്ച് സ്ഥാ​​പ​​ന​​മാ​​യ കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി. മു​​ൻ വ​​ർ​​ഷ​​മി​​ത് 25 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല വ​​ർ​​ധി​​ച്ച​​തും ഉ​​ത്പാ​​ദ​​ന ചെ​​ല​​വ് ഉ​​യ​​ർ​​ന്ന​​തും കാ​​ര​​ണം വി​​പ​​ണി​​യി​​ൽ മൊ​​ത്ത​​ത്തി​​ലു​​ള്ള ഫോ​​ൺ വി​​ല്പ​​ന കു​​റ​​യു​​ക​​യും ആ​​ളു​​ക​​ൾ പു​​തി​​യ ഫോ​​ണു​​ക​​ൾ വാ​​ങ്ങു​​ന്ന​​ത് നീ​​ട്ടി​​വ​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ്രീ​​മി​​യം വി​​പ​​ണി ഈ ​​മി​​ക​​ച്ച വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച്, വി​​പ​​ണി​​യി​​ലെ ഈ ​​മാ​​റ്റ​​ത്തി​​നു കാ​​ര​​ണം ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ താ​​ത്പ​​ര്യം മാ​​ത്ര​​മ​​ല്ല, സ്മാ​​ർ​​ട്ട്ഫോ​​ൺ വ്യ​​വ​​സാ​​യ​​ത്തി​​ലെ സാ​​മ്പ​​ത്തി​​ക വ്യ​​തി​​യാ​​ന​​ങ്ങ​​ൾ കൂ​​ടി​​യാ​​ണ്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ സ്വ​​യം ഉ​​യ​​ർ​​ന്ന ഫോ​​ണു​​ക​​ളി​​ലേ​​ക്കു മാ​​റി​​യ​​താ​​ണ് പ്രീ​​മി​​യം വി​​പ​​ണി വ​​ള​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ങ്കി​​ൽ, ഇ​​ത്ത​​വ​​ണ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​വാ​​ണ് പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യ​​ത്. ഈ ​​വി​​ല​​ക്ക​​യ​​റ്റം കു​​റ​​ഞ്ഞ വി​​ല​​യി​​ലു​​ള്ള ഫോ​​ണു​​ക​​ളെ​​യാ​​ണ് കൂ​​ടു​​ത​​ൽ ബാ​​ധി​​ച്ച​​ത്.

എ​​ന്നാ​​ൽ ഉ​​യ​​ർ​​ന്ന ലാ​​ഭ​​വി​​ഹി​​ത​​മു​​ള്ള​​തി​​നാ​​ൽ പ്രീ​​മി​​യം ഫോ​​ൺ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് ഈ ​​പ്ര​​തി​​സ​​ന്ധി​​യെ എ​​ളു​​പ്പ​​ത്തി​​ൽ മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചു. കൂ​​ടാ​​തെ, സാ​​ധാ​​ര​​ണ ആ​​ൻ​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളു​​ടെ വി​​ല ഉ​​യ​​ർ​​ന്ന​​തോ​​ടെ, കു​​റ​​ച്ചു​​കൂ​​ടി തു​​ക ന​​ൽ​​കി​​യാ​​ൽ പ്രീ​​മി​​യം ഫോ​​ണു​​ക​​ളോ പ​​ഴ​​യ ഫ്ലാ​​ഗ്ഷി​​പ്പ് മോ​​ഡ​​ലു​​ക​​ളോ ല​​ഭി​​ക്കു​​മെ​​ന്ന സാ​​ഹ​​ച​​ര്യം വ​​ന്ന​​തും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ പ്രീ​​മി​​യം വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു.

പ്രീ​​മി​​യം വി​​പ​​ണി​​യു​​ടെ 84 ശ​​ത​​മാ​​ന​​വും ആ​​പ്പി​​ളും സാം​​സം​​ഗും ചേ​​ർ​​ന്നാ​​ണ് കൈ​​യാ​​ളു​​ന്ന​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ആ​​പ്പി​​ൾ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ, ഗാ​​ല​​ക്സി S26 സീ​​രീ​​സ് വൈ​​കി പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടും സാം​​സ​​ങ് ത​​ങ്ങ​​ളു​​ടെ സ്ഥാ​​നം ശ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം, ഫൈ​​ൻ​​ഡ് X9 സീ​​രീ​​സി​​ലൂ​​ടെ ഓ​​പ്പോ 69 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച നേ​​ടി പ്രീ​​മി​​യം വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന ബ്രാ​​ൻ​​ഡാ​​യ​​പ്പോ​​ൾ വി​​വോ 20 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ഉ​​യ​​ർ​​ന്ന വി​​ല​​യു​​ള്ള ഫോ​​ണു​​ക​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ ല​​ഭ്യ​​മാ​​ക്കാ​​ൻ ക​​മ്പ​​നി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച 30 മാ​​സ​​ത്തെ പ​​ലി​​ശ​​ര​​ഹി​​ത ഇ​​എം​​ഐ, ട്രേ​​ഡ്-​​ഇ​​ൻ ഓ​​ഫ​​റു​​ക​​ൾ, ഗാ​​ല​​ക്സി ഫോ​​റെ​​വ​​ർ പോ​​ലെ​​യു​​ള്ള അ​​പ്ഗ്രേ​​ഡ് പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ​​യും ഈ ​​വ​​ള​​ർ​​ച്ച​​യ്ക്കു വ​​ലി​​യ പി​​ന്തു​​ണ ന​​ൽ​​കി.

Latest News

Corehub Up