Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Sea

ചെങ്കടലിലെ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ത​ട​ഞ്ഞു​വ​ച്ച മ​ല​യാ​ളി അ​നി​ല്‍​കു​മാ​ര്‍ ര​വീ​ന്ദ്ര​നെ മോ​ചി​പ്പി​ച്ചു. ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്. അ​നി​ല്‍​കു​മാ​ര്‍ ര​വീ​ന്ദ്ര​നെ മ​സ്‌​ക​റ്റി​ല്‍ എ​ത്തി​ച്ച​യാ​യും ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന ച​ര​ക്ക് ക​പ്പ​ലി​ലെ അം​ഗ​മാ​യി​രു​ന്നു അ​നി​ല്‍​കു​മാ​ര്‍ ര​വീ​ന്ദ്ര​ന്‍. ക​പ്പ​പ്പി​ലെ മ​റ്റ് 10 പേ​രെ​യും മോ​ചി​പ്പി​ച്ചു. താ​ന്‍ യെ​മ​നി​ലു​ണ്ടെ​ന്ന് അ​നി​ല്‍ കു​മാ​ര്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഗ്രീ​ക്ക് ക​മ്പ​നി​യു​ടെ ലൈ​ബീ​രി​യ​ന്‍ റ​ജി​സ്‌​ട്രേ​ഷ​നു​ള്ള ഏ​റ്റേ​ണി​റ്റി സി ​എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 30 ഓ​ളം ജീ​വ​ന​ക്കാ​ര്‍ ആ​യി​രു​ന്നു ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രെ യൂ​റോ​പ്യ​ന്‍ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Corehub Up