Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Redtape

ഈ ​ചു​വ​പ്പു​നാ​ട അ​ഴി​ക്കാ​ന്‍ ആ​രു​മി​ല്ലേ? മ​ന്ത്രി പ​റ​ഞ്ഞാ​ലും കു​ലു​ക്ക​മി​ല്ല, അ​റു​തി​യി​ല്ലാ​തെ ഇ​ട​മ​ല​ക്കു​ടി നിവാസികളുടെ ദു​രി​തം

മൂ​ന്നാ​ര്‍: നി​ല​വാ​ര​മു​ള്ള റോ​ഡി​ല്ലാ​തെ കാ​ല​ങ്ങ​ളാ​യി യാ​ത്രാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​ണ് ഇ​ട​മ​ല​ക്കു​ടി. ഇ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞാ​ലും ന​ട​പ​ടി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യാ​യ പെ​ട്ടി​മു​ടി-​ഇ​ഡ്ഡ​ലി​പ്പാ​റ റോ​ഡി​ന്‍റെ 1300 മീ​റ്റ​ര്‍ ഭാ​ഗം 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി നി​ര്‍​ദേ​ശി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രാ​റു​കാ​രോ​ട് നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​പോ​ലും ചെ​യ്തി​ട്ടി​ല്ലെ​ന്ന ന​ടു​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ 16ന് ​ജി​ല്ലാ ക​ള​ക്‌​ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ന്ത്രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. 2023ല്‍ ​ആ​രം​ഭി​ച്ച നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

മേ​യ് 31നു ​മൂ​ന്നു​വ​ര്‍​ഷ​ത്തെ നി​ര്‍​മാ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ റോ​ഡി​ന്‍റെ ക​രാ​റു​കാ​ര​ന്‍ ടെ​ര്‍​മി​നേ​ഷ​ന്‍ നേ​ടി ഇ​വി​ടെ​നി​ന്നു ത​ല​യൂ​രാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്നു. മ​ഴ​യു​ള്ള ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നു രേ​ഖാ​മൂ​ലം ക​രാ​റു​കാ​ര​നോ​ട് പ​റ​യാ​ന്‍ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ലെ ആ​രും ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ​ജോ​ലി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കാ​നാ​ണ് സാ​ധ്യ​ത.

ഈ ​ക​രാ​റു​കാ​ര​നെ ടെ​ര്‍​മി​നി​നേ​റ്റു ചെ​യ്തു വി​ട​ണ​മെ​ന്ന റി​പ്പോ​ര്‍​ട്ട് താ​ഴേ​ത​ട്ടി​ല്‍​നി​ന്ന് ആ​ലു​വ സ​ബ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യ​ല​യ​ത്തി​ല്‍ ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. കാ​ര്യാ​ല​യ​മോ അ​തി​നു മു​ക​ളി​ല്‍ ചീ​ഫ് എ​ന്‍​ജി​നി​യ​റോ ക​രാ​റു​കാ​ര​നോ​ട് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. സാ​ധാ​ര​ണ നി​ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 15 നു ​ശേ​ഷം ക​രാ​റു​കാ​ര​നു നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​വും നി​ര്‍​മാ​ണം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ മാ​ത്രം ടെ​ര്‍​മി​നേ​റ്റു ചെ​യ്താ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍.

ഇ​ട​മ​ല​ക്കു​ടി സം​ഭ​വം: മ​ന്ത്രി റി​പ്പോ​ര്‍​ട്ട്ആ​വ​ശ്യ​പ്പെ​ട്ടു

ഇ​ട​മ​ല​ക്കു​ടി​യി​ല്‍ രോ​ഗി​യാ​യ വ​യോ​ധി​ക​നെ ചു​മ​ന്നു​കൊ​ണ്ടു​പോ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് ജി​ല്ലാ ട്രൈ​ബ​ല്‍ ഓ​ഫീ​സ​റോ​ട് മ​ന്ത്രി കെ.​എ. തു​ള​സി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. യാ​ത്രാ​ദു​രി​ത​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് സ​ര്‍​വ മേ​ഖ​ല​യി​ലും വി​ക​സ​നം എ​ത്തി എ​ന്ന് മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ അ​ട​ക്കം ആ​ളു​ക​ള്‍ നേ​രി​ടു​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ്. ആ​യു​സി​ന്‍റെ ബ​ലം​കൊ​ണ്ടു​മാ​ത്ര​മാ​ണ് മാ​ല​യ​പ്പ​ന് ജീ​വ​ന്‍ തി​രി​കെ ല​ഭി​ച്ച​ത്.

ക​ഠി​ന​മാ​യ പ​നി​യും ശ​രീ​ര വേ​ദ​ന​യും മൂ​ലം അ​വ​ശ​നാ​യ ഇ​ദ്ദേ​ഹ​ത്തെ ക​മ്പു​ക​ളി​ല്‍ തു​ണി​കെ​ട്ടി കി​ലോ​മീ​റ്റ​റു​ക​ള്‍ വ​ന​ത്തി​നു​ള്ളി​ലൂ​ടെ ചു​മ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Latest News

Corehub Up