Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reform

ഭൂനി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ സമിതി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​ത​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​തും നൂ​​​​​റ്റാ​​​​​ണ്ടോ​​​​​ളം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള​​​​​തു​​​​​മാ​​​​​യ ഭൂനി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ. 1963ലെ ​​​​​ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ നി​​​​​യ​​​​​മം കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ളും ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ മു​​​​​ൻ ലാ​​​​​ൻ​​​​​ഡ് റ​​​​​വ​​​​​ന്യു ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ എ.​​​​​ടി. ജെ​​​​​യിം​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ അ​​​​​ഞ്ചം​​​​​ഗ സ​​​​​മി​​​​​തി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു.

ഭൂ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് സ​​​​​മി​​​​​തി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നി​​​​​സാ​​​​​ര കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ നി​​​​​ന്ന് ഇ​​​​​റ​​​​​ക്കി​​​​​വി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കും.

തോ​​​​​ട്ട​​​​​ഭൂ​​​​​മി​​​​​യു​​​​​ടെ സ്വാ​​​​​ഭാ​​​​​വി​​​​​ക അ​​​​​ന്ത​​​​​രീ​​​​​ക്ഷം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി വി​​​​​ള വൈ​​​​​വി​​​​​ധ്യ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ക, പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി ഭൂ​​​​​മി കൈ​​​​​വ​​​​​ശം വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പ​​​​​ട്ട​​​​​യ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് നി​​​​​യ​​​​​മ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ക​​​​​യോ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം കൊ​​​​​ണ്ടു​​​​​വ​​​​​രി​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​നു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടാ​​​​​ണ് സ​​​​​മി​​​​​തി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.

സ​​​​​മി​​​​​തി​​​​​യി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ൾ: മു​​​​​ൻ ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് പ്ലീ​​​​​ഡ​​​​​ർ എ​​​​​ൽ. അ​​​​​ലോ​​​​​ഷ്യ​​​​​സ് തോ​​​​​മ​​​​​സ് ലെ​​​​​ന്ത​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, റി​​​​​ട്ട.​​​​​ഡെ​​​​​പ്യൂ​​​​​ട്ടി ക​​​​​ള​​​​​ക്ട​​​​​ർ എം.​​​​​എ​​​​​സ്. സാ​​​​​ബു, ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യി​​​​​ൽ താ​​​​​ഴെ​​​​​യ​​​​​ല്ലാ​​​​​ത്ത നി​​​​​യ​​​​​മ വ​​​​​കു​​​​​പ്പ് പ്ര​​​​​തി​​​​​നി​​​​​ധി. ലാ​​​​​ൻ​​​​​ഡ് ബോ​​​​​ർ​​​​​ഡ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​ണ് മെ​​​​​ന്പ​​​​​ർ സെ​​​​​ക്ര​​​​​ട്ട​​​​​റി.

Latest News

Corehub Up