ഡാക്കർ: ആഫ്രിക്കൻരാജ്യമായ സെനഗലിന്റെ തീരത്തിനു സമീപം അഭയാർഥികളുടെ ബോട്ട് മുങ്ങി 21 പേർ മരിച്ചു. കെബേമെർ ടൗണിനു സമീപം ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
സ്പെയിനിലെ കാനറി ദ്വീപിലേക്കു തിരിച്ച സംഘമാണ് അപകടത്തിസൽപ്പെട്ടത്. കാനറി ദ്വീപിലേക്കുള്ളയാത്രയ്ക്കിടെ ഈ വർഷം മാത്രം 635 പേർ മരിച്ചതായി സ്പാനിഷ് മനുഷ്യാവകാശ സംഘടന വാക്കിംഗ് ബോർഡേഴ്സ് അറിയിച്ചു. ജൂലൈയിൽ മാത്രം 150 പേരാണു മരിച്ചത്.