തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന പിഎസ്സി ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഗവർണർ ഓംപ്രകാശ് മാഥുറിനെ ധരിപ്പിച്ചു ബിജെപി പ്രതിനിധിസംഘം.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഇന്നലെ ഗവർണറെ കണ്ടത്.
പിഎസ്സി തൊഴിൽ തട്ടിപ്പിന്റെ ഗൗരവം ഗവർണറെ ബോധ്യപ്പെടുത്തിയതായും നിയമ സംവിധാനത്തിലൂടെ യുവജനങ്ങൾക്കു നീതി ഉറപ്പാക്കാൻ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചതായും കൂടിക്കാഴ്ചയ്ക്കുശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു.