Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RegionalOrganizations

‘ല​ഡാ​ക്കി​നെ പ​രീ​ക്ഷ​ണ​ശാ​ലയാ​ക്കു​ന്നു’ച കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ട് നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി പ്രാ​​​​ദേ​​​​ശി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ

ലേ: ​​​​ല​​​​ഡാ​​​​ക്കി​​​​ന്‍റെ ഭാ​​​​വി ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ക​​​​ര​​​​ട് നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി കാ​​​​ർ​​​​ഗി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് അ​​​​ല​​​​യ​​​​ൻ​​​​സും (കെ​​​​ഡി​​​​എ) അ​​​​പെ​​​​ക്സ് ബോ​​​​ഡി ലേ​​​​യും (എ​​​​ബി​​​​എ​​​​ൽ). കേ​​​​ന്ദ്രം ല​​​​ഡാ​​​​ക്കി​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ കൊ​​​​ല​​​​ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നും മേ​​​​ഖ​​​​ല​​​​യെ വെ​​​​റു​​​​മൊ​​​​രു പ​​​​രീ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​യാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

നേ​​​​ര​​​​ത്തേ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ല​​​​ഡാ​​​​ക്കി​​​​നു പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ, സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ സം​​​​ര​​​​ക്ഷ​​​​ണ​​​​വും ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ ക​​​​ര​​​​ടി​​​​ൽ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റി​​​​ലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ലും മാ​​​​ത്രം ഒ​​​​തു​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ല​​​​ഡാ​​​​ക്കി​​​​ന് പൂ​​​​ർ​​​​ണ സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​റാം ഷെ​​​​ഡ്യൂ​​​​ൾ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഈ ​​​​പു​​​​തി​​​​യ നി​​​​ല​​​​പാ​​​​ട് മു​​​​ന്പ് ഉ​​​​ണ്ടാ​​​​ക്കി​​​​യ ധാ​​​​ര​​​​ണ​​​​ക​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​ക്ക​​​​ളും ല​​​​ഡാ​​​​ക്ക് എം​​​​പി മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഫ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി.
ല​​​​ഡാ​​​​ക്കി​​​​ന് കൂ​​​​ടു​​​​ത​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ധാ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​ണ് കാ​​​​ർ​​​​ഗി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് അ​​​​ല​​​​യ​​​​ൻ​​​​സും അ​​​​പെ​​​​ക്സ് ബോ​​​​ഡി ലേ​​​​യും. എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ വ​​​​ഴി​​​​മു​​​​ട്ടി​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

Latest News

Corehub Up