Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Register Protest

മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ പോ​ലീ​സ് - എ​ക്സൈ​സ് പ​രി​ശോ​ധ​ന; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഔ​ഷ​ധ വ്യാ​പാ​രി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ ഔ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​ഡി​എ). പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്ക് അ​പ​കീ​ർ​ത്തി​ക്കി​ട​യാ​ക്കു​ന്ന ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും എ​കെ​സി​ഡി​എ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ത​ര്യ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ന​ർ​ക്കോ​ട്ടി​ക്സ് വിം​ഗും എ​ക്സൈ​സും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ വ്യാ​പാ​രം ത​ട​സ​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളെ സം​ഘ​ട​ന എ​തി​ർ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ൾ നി​യ​മാ​നു​സൃ​ത​മാ​യും സു​താ​ര്യ​മാ​യും വ്യാ​പാ​രി​ക​ൾ​ക്ക് അ​നാ​വ​ശ്യ ബു​ദ്ധി​മു​ട്ടു​ക​ളുണ്ടാകാത്ത രീ​തി​യി​ലു​മാ​യി​രി​ക്ക​ണം.

നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണി​ത്. വ്യാ​പാ​ര മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ചെ​റു​കി​ട മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up