Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rehabilitation Centre

Kasaragod

ന്യൂ ​മ​ല​ബാ​ർ പു​ന​ര​ധി​വാ​സകേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങി

മ​ടി​ക്കൈ: മ​ല​പ്പ​ച്ചേ​രി ന്യൂ ​മ​ല​ബാ​ർ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​നാ​യി പു​തു​താ​യി നി​ർ​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​യ എം.​എം. ചാ​ക്കോ മെ​മ്മോ​റി​യ​ൽ ബ്ലോ​ക്ക് വെ​ഞ്ച​രി​പ്പ് ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. ഒ​ന്നാം​നി​ല ആ​ർ​ച്ച​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യും ര​ണ്ടാം​നി​ല ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​യും മൂ​ന്നാം​നി​ല തൃ​ശൂ​ർ നാ​ട്ടി​ക ടൗ​ൺ ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ക​ബീ​ർ ഫൈ​സി ചെ​റു​കോ​ടും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, ഹൊ​സ​ങ്ക​ടി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ. ​ലൂ​യി മ​രി​യ​ദാ​സ്, ചാ​യ്യോം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​നം, വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം, ജി​കെ റി​യ​ൽ​ടോ​ഴ്സ് ആ​ൻ​ഡ് പ്രോ​പ്പ​ർ​ട്ടി ക​ൺ​സ​ൾ​ട്ട​ന്‍റ് ഷൈ​ജു കെ. ​ജോ​ർ​ജ്, വാ​ർ​ഡ് മെം​ബ​ർ വി. ​ബാ​ല​കൃ​ഷ്ണ​ൻ, എം. ​രാ​ജ​ൻ, ബ​ഷീ​ർ ആ​റ​ങ്ങാ​ടി, കു​ഞ്ഞാ​മ​ദ് പാ​ല​ക്കി, ജോ​സ് പാ​ല​ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ സു​സ്മി​ത എം. ​ചാ​ക്കോ സ്വാ​ഗ​ത​വും ട്ര​സ്റ്റി പി.​അ​പ​ർ​ണ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up