നടൻ കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നവാസ് വിട്ടുപോയതിന്റെ വേദന ഉള്ളിൽ വച്ച് സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവമാണ് രഹ്ന പങ്കുവച്ചത്.
ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലാണ് രഹ്ന അഭിനയിച്ചത്. സംവിധായകൻ ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.
‘‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്.
എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ അവർ എല്ലാരും വളരെയധികം എന്നെ പിന്തുച്ചു.
ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു.’’രഹ്നയുടെ കുറിപ്പ്.