x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​നി​ക്ക് അ​തി​നു​ള്ള ശ​ക്തി​യി​ല്ലെ​ന്ന് സം​യു​ക്ത​യോ​ടും മ​ഞ്ജു​വി​നോ​ടും പ​റ​ഞ്ഞു, എന്നാൽ: കു​റി​പ്പു​മാ​യി ര​ഹ്ന ന​വാ​സ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 17, 2026 11:43 AM IST | Updated: August 17, 2026 11:43 AM IST

മഞ്ജു വാര്യർ, സംയുക്ത വർമ, രഹ്ന കലാഭവൻ നവാസിനൊപ്പം

ന​ട​ൻ ക​ലാ​ഭ​വ​ൻ ന​വാ​സി​ന്‍റെ ഭാ​ര്യ ര​ഹ്ന പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​വാ​സ് വി​ട്ടു​പോ​യ​തി​ന്‍റെ വേ​ദ​ന ഉ​ള്ളി​ൽ വ​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​മാ​ണ് ര​ഹ്ന പ​ങ്കു​വ​ച്ച​ത്.

ഹാ​പ്പി ലൂ​പ്പ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ഹ്ന അ​ഭി​ന​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ്.

‘‘ഉ​ള്ളി​ലെ ക​ത്തു​ന്ന തീ ​അ​ട​ക്കി വ​ച്ച് പു​റ​ത്ത് ചി​രി​ക്കാ​ൻ ഞാ​നും പ​ഠി​ച്ചു തു​ട​ങ്ങി. ഉ​ള്ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​റ​ച്ചു വ​ച്ച് പെ​ർ​ഫം ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​ണ്. പ​ക്ഷേ എ​ന്റെ മ​ക്ക​ൾ​ക്ക്‌ വേ​ണ്ടി അ​തും പ​രി​ശീ​ലി​ച്ചു. സം​യു​ക്ത വ​ർ​മ വ​ഴി മ​ഞ്ജു ചേ​ച്ചി​യാ​ണ് എ​നി​ക്ക് ഈ ​ക്യാ​ര​ക്ട​ർ ത​ന്ന​ത്. 

എ​നി​ക്ക് വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ശ​ക്തി​യി​ല്ല എ​ന്ന് ഞാ​ൻ സം​യു​ക്ത​യോ​ടും മ​ഞ്ജു ചേ​ച്ചി​യോ​ടും സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​നോ​ടും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​ർ എ​ല്ലാ​രും വ​ള​രെ​യ​ധി​കം എ​ന്നെ പി​ന്തു​ച്ചു.

ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ എ​ന്നെ സ​ഹാ​യി​ച്ച സം​യു​ക്ത​യോ​ടും മ​ഞ്ജു ചേ​ച്ചി​യോ​ടും ആ​ന​ന്ദ് മേ​നോ​നോ​ടും ആ​ഷി​ഖ് ഐ​മ​റോ​ടും ഞാ​ൻ എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. 

ന​വാ​സ്ക്ക​യു​ടെ ആ​ത്മാ​വി​ന്‍റെ കൂ​ടെ ഞാ​ൻ മു​ന്നോ​ട്ട് പോ​കു​ന്നു. എ​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി എ​ന്നോ​ട് സ​ഹ​ക​രി​ച്ച സെ​റ്റി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.’’​ര​ഹ്ന​യു​ടെ കു​റി​പ്പ്.

 

Tags : Rehana Navas Samyuktha varma manju warrier cinema movie

Recent News

Corehub Up