Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rein

ഹൂതികളെ പൂട്ടാൻ സൗദിയുടെ പടയൊരുക്കം

റി​​​യാ​​​ദ്: ​​​യെ​​​മ​​​നി​​​ലെ ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ല ഹൂ​​​തി വി​​​മ​​​ത​​​ർ​​​ക്കെതിരേ വി​​​പു​​​ല​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് സൗ​​​ദി പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. എ​​​ണ്ണ​​​കയ​​​റ്റു​​​മ​​​തി​​​ക്ക് ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ചെ​​​ങ്ക​​​ട​​​ലി​​​ലെ ഹൂ​​​തി സ്വാ​​​ധീ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് നീ​​​ക്കം.

വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ സൈ​​​നി​​​കനീ​​​ക്കം ആ​​​രം​​​ഭി​​​ച്ചേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, ഹൂ​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സൗ​​​ദി ​​​സേ​​​ന നേ​​​രി​​​ട്ട് ക​​​ര​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​ല്ല. പ​​​ക​​​രം സൗ​​​ദി​​​ പി​​​ന്തു​​​ണ​​​യോ​​​ടെ യെ​​​മ​​​ൻ ഭ​​​രി​​​ക്കു​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സേനയായിരിക്കും രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക.

ഒ​​​രു ല​​​ക്ഷം സൈ​​​നി​​​ക​​​രെ​​​യെ​​​ങ്കി​​​ലും വി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​വ​​​ർ​​​ക്കു പി​​​ന്തു​​​ണ​​​യാ​​​യി സൗ​​​ദി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും പാ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​ടെ​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ സ​​​ഹാ​​​യം സൗ​​​ദി​​​ക്കു​​​ണ്ടാ​​​കും.

ഹൂ​​​തി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ മാ​​​സം ചെ​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്ത് മി​​​ന്ന​​​ൽ മു​​​ന്നേ​​​റ്റ​​​ത്തി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ യെ​​​മ​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സൗ​​​ദി​​​യു​​​ടെ ആ​​​ഗ്ര​​​ഹം. ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​മാ​​​യ ബാ​​​ബ് അ​​​ൽ മ​​​ൻ​​​ഡെ​​​പ് ക​​​ട​​​ലി​​​ടു​​​ക്ക് ഹൂ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത് സൗ​​​ദി എ​​​ണ്ണ​​​കയ​​​റ്റു​​​മ​​​തി​​​ക്കു ത​​​ട​​​സ​​​മാ​​​ണ്.

സൗ​​​ദി നേ​​​തൃ​​​ത്വം ന​​​ല്കി​​​യ അ​​​റ​​​ബ് സ​​​ഖ്യ​​​സേ​​​ന 2015ൽ ​​​ഹൂ​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​രം​​​ഭി​​​ച്ച യു​​​ദ്ധം 2022ലെ ​​​വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ഇ​​​റാ​​​നു​​​വേ​​​ണ്ടി ഹൂ​​​തി​​​ക​​​ൾ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് സൗ​​​ദി​​​യെ ല​​​ക്ഷ്യ​​​മി​​​ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ത​​​ക​​​ർ​​​ന്ന​​​ത്.

Latest News

Corehub Up