തിരുവനന്തപുരം: ഇ-കെവൈസി പ്രക്രിയയിലൂടെ റേഷൻ കാർഡുകൾ സജീവമാക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
തുടർച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാർഡുകൾ താത്കാലികമായി റദ്ദാക്കാനും തുടർപരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു ആവശ്യം.