Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RelianceJio

തി​ള​ക്ക​മാ​ർ​ന്ന ഒ​രു പ​തി​റ്റാ​ണ്ട്: കേ​ര​ള ടെ​ലി​കോം വി​പ​ണി​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച് റി​ല​യ​ൻ​സ് ജി​യോ

കൊ​​ച്ചി: 2016 സെ​​പ്റ്റം​​ബ​​റി​​ൽ കേ​​ര​​ള​​ത്തി​​ലെ ടെ​​ലി​​കോം ലോ​​ക​​ത്തേ​​ക്ക് റി​​ല​​യ​​ൻ​​സ് ജി​​യോ ചു​​വ​​ടു​​വ​​യ്ക്കു​​ന്പോ​​ൾ, അ​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഡി​​ജി​​റ്റ​​ൽ ജീ​​വി​​ത​​രീ​​തി​​യെ​​ത്ത​​ന്നെ പാ​​ടെ മാ​​റ്റി​​മ​​റി​​ച്ച ഒ​​രു വ​​ലി​​യ വി​​പ്ല​​വ​​ത്തി​​ന്‍റെ ആ​​രം​​ഭ​​മാ​​യി​​രു​​ന്നു.

സൗ​​ജ​​ന്യ ഡാ​​റ്റ​​യും അ​​ണ്‍​ലി​​മി​​റ്റ​​ഡ് വോ​​യി​​സ് കോ​​ളു​​ക​​ളു​​മാ​​യി എ​​ത്തി​​യ ജി​​യോ, ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗം വ​​രേ​​ണ്യ​​വ​​ർ​​ഗ​​ത്തി​​ന്‍റേ​​ത് മാ​​ത്ര​​മ​​ല്ലെ​​ന്നും അ​​ത് സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും തെ​​ളി​​യി​​ച്ചു. ഇ​​ന്‍റ​​ർ​​നെ​​റ്റി​​ന്‍റെ ജ​​ന​​കീ​​യ​​വ​​ത്ക​​ര​​ണ​​ത്തി​​നാ​​യി​​രു​​ന്നു പി​​ന്നീ​​ട് കേ​​ര​​ളം സാ​​ക്ഷ്യംവ​​ഹി​​ച്ച​​ത്.

5.8 ല​​ക്ഷത്തിൽനി​​ന്നു​​ള്ള കു​​തി​​പ്പ്

2016 സെ​​പ്റ്റം​​ബ​​റി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ 5.8 ല​​ക്ഷം വ​​രി​​ക്കാ​​രെ നേ​​ടി​​ക്കൊ​​ണ്ടാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ലെ തു​​ട​​ക്കം. പ​​ത്ത് വ​​ർ​​ഷ​​ത്തെ നി​​ര​​ന്ത​​ര​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ, 2026 സെ​​പ്റ്റം​​ബ​​റി​​ലെ​​ത്തി​​യ​​പ്പോ​​ൾ ശ​​രാ​​ശ​​രി 35.5 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച​​യോ​​ടെ വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണം 1.119 കോ​​ടി​​യി​​ലെ​​ത്തി. 4.27 കോ​​ടി വ​​യ​​ർ​​ലെ​​സ് ക​​ണ​​ക‌്ഷ​​നു​​ക​​ളു​​ള്ള കേ​​ര​​ള ടെ​​ലി​​കോം സ​​ർ​​ക്കി​​ളി​​ൽ 26.2 ശ​​ത​​മാ​​നം വി​​ഹി​​ത​​വു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് നി​​ല​​വി​​ൽ ജി​​യോ.

1.27 കോ​​ടി വ​​രി​​ക്കാ​​രു​​മാ​​യി വോ​​ഡ​​ഫോ​​ണ്‍-​​ഐ​​ഡി​​യ​​യാ​​ണ് (വി​​ഐ) കേ​​ര​​ള​​ത്തി​​ല്‍ ഒ​​ന്നാ​​മ​​ത്.

എ​​യ​​ര്‍​ടെ​​ല്ലി​​ന് 97.9 ല​​ക്ഷം വ​​രി​​ക്കാ​​രു​​ണ്ട്. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ ബി​​എ​​സ്എ​​ന്‍​എ​​ല്ലി​​ന് 89.8 ല​​ക്ഷം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​മു​​ണ്ട്. ചെ​​റു​​കി​​ട ഓ​​പ്പ​​റേ​​റ്റ​​ര്‍​മാ​​ര്‍ ക​​ളം​​വി​​ട്ട​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് ടെ​​ലി​​കോം വി​​പ​​ണി പ്ര​​ധാ​​ന​​മാ​​യും ഈ ​​നാ​​ലു ക​​മ്പ​​നി​​ക​​ളു​​ടെ മ​​ത്സ​​ര​​മാ​​യി മാ​​റി.

മ​​റ്റ് ക​​ന്പ​​നി​​ക​​ളു​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ നേ​​ടി​​യെ​​ടു​​ക്കു​​ക മാ​​ത്ര​​മ​​ല്ല ജി​​യോ ചെ​​യ്ത​​ത്. പ​​ക​​രം, കേ​​ര​​ള​​ത്തി​​ലെ ആ​​കെ ടെ​​ലി​​കോം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ എ​​ണ്ണം 3.56 കോടിയി​​ൽനി​​ന്ന് 4.275 കോടിയാ​​യി (20.1 % വ​​ർ​​ധ​​ന) ഉ​​യ​​ർ​​ത്തി ടെ​​ലി​​കോം മേ​​ഖ​​ല​​യെ​​ത്ത​​ന്നെ വി​​ക​​സി​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചു എ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത.

ഇ​​ന്ന് ഗ്രാ​​മ​​ങ്ങ​​ളി​​ലെ​​ന്നോ ന​​ഗ​​ര​​ങ്ങ​​ളി​​ലെ​​ന്നോ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ, സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കൈ​​ക​​ളി​​ൽ അ​​തി​​വേ​​ഗ ഇ​​ന്‍റ​​ർ​​നെ​​റ്റ് എ​​ത്തി​​ച്ചു​​കൊ​​ണ്ട് കേ​​ര​​ള​​ത്തെ ഡി​​ജി​​റ്റ​​ൽ സാ​​ക്ഷ​​ര​​ത​​യി​​ൽ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​വെ​​ന്ന​​താ​​ണ് ജി​​യോ​​യു​​ടെ പ​​ത്ത് വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ നേ​​ട്ട​​മാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്.

Latest News

Corehub Up