Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Conversion

നാ​സി​ക് ടി​സി​എ​സ് പീ​ഡ​ന​ക്കേ​സ്: മ​തം​മാ​റ്റ​ത്തി​നും ക​ട​ത്ത​ലി​നും ഗൂ​ഢാ​ലോ​ച​ന; ബു​ർ​ഖ​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

മും​ബൈ: നാ​സി​ക്കി​ലെ ടി​സി​എ​സ് യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള പീ​ഡ​ന​ക്കേ​സി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ നി​ദാ ഖാ​ൻ, ഒ​രു അ​തി​ജീ​വി​ത​യെ നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റ​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

അ​തി​ജീ​വി​ത​യു​ടെ പേ​ര് 'ഹ​നി​യ' എ​ന്ന് മാ​റ്റാ​നും ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ക്കാ​നും നി​ദാ ഖാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നാ​യി അ​തി​ജീ​വി​ത​യ്ക്ക് ബു​ർ​ഖ​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ളും ന​ൽ​കു​ക​യും ഫോ​ണി​ൽ ഇ​സ്‌​ലാ​മി​ക് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക​യും ചെ​യ്തു. ഈ ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി അ​തി​ജീ​വി​ത​യെ മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ത്താ​നും അ​വി​ടെ ഇ​മ്രാ​ൻ എ​ന്നൊ​രാ​ൾ​ക്ക് കീ​ഴി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​നാ​യി അ​തി​ജീ​വി​ത​യു​ടെ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ നി​ദാ ഖാ​ൻ കൈ​ക്ക​ലാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നി​ദാ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ ഡാ​നി​ഷ് ഷെ​യ്ഖ്, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി അ​തി​ജീ​വി​ത​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ഡാ​നി​ഷ് നേ​ര​ത്തെ വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം പു​റ​ത്താ​യ​തോ​ടെ​യാ​ണ് യു​വ​തി​യെ മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ത്താ​ൻ നീ​ക്കം ന​ട​ന്ന​ത്.

കേ​സി​ൽ ഇ​തു​വ​രെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന വ്യാ​ജേ​ന മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ച നി​ദാ ഖാ​ൻ നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നി​ദാ ഖാ​ൻ ക​മ്പ​നി​യി​ലെ എ​ച്ച്ആ​ർ മാ​നേ​ജ​രോ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​യോ അ​ല്ലെ​ന്ന് ടി​സി​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ ക​മ്പ​നി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

അ​തി​ജീ​വി​ത പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​യ​തി​നാ​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഏ​ഴ് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രാ​ണ് ഇ​തു​വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ അ​തി​ജീ​വി​ത​ക​ൾ ഉ​ണ്ടോ​യെ​ന്നും പ്ര​തി​ക​ൾ​ക്ക് മ​തം​മാ​റ്റ​ത്തി​നാ​യി എ​വി​ടെ നി​ന്നെ​ങ്കി​ലും ഫ​ണ്ട് ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up