തൃശൂർ: യുവാവിനെ മർദിച്ചിട്ടില്ലെന്നും സഹോദരൻ സഹൽ കുറ്റസമ്മതം നടത്തിയെന്നും പൊലിസിന്റെ റിമാൻഡ് റിപ്പോർട്ട്.
കേസെടുത്ത സമയം പരാതിക്കാരിയെ കാണിച്ചു തിരിച്ചറിഞ്ഞശേഷം അസ്ലമിനെ പിതാവ് നൗഷാദിനൊപ്പം വിട്ടയച്ചെന്നും മുഹമ്മദ് സഹലിനെ(23) അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയുടെ പക്കൽനിന്ന് കൈക്കലാക്കിയ 20 പവനും പണവും അസ്ലം ജ്യേഷ്ഠനായ സഹലിന്റെ പക്കലാണു നൽകിയത്. സഹലിനെ കസ്റ്റഡിയിൽ എടുത്തതിന്റെ തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി.
അറസ്റ്റ് വിവരം അറിയിച്ചുള്ള നോട്ടിസുകളിലും രേഖകളിലും പിതാവ് നൗഷാദ് ഒപ്പുവച്ചിരുന്നു. പ്രതികൾക്കു നിയമ, വൈദ്യ സഹായം ഏർപ്പെടുത്താൻ ബന്ധുക്കൾ കണ്ടെത്തിയ അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.