ലണ്ടൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമിമ ഗോൾഡ്സ്മിത്ത് (52) വിവാഹിതയായി.
ശതകോടീശ്വരനായ കാമറോൺ ഒറിയലി (62) ആണ് വരൻ. ഐറിഷ് ഓസ്ട്രേലിയൻ ബിസിനസുകാരനാണ് കാമറോൺ.
സിനിമാ നിർമാണ കന്പനിയായ ഇൻസ്റ്റിംക്ട് പ്രൊഡക്ഷൻസിന്റെ സ്ഥാപകയാണ് ജെമിമ. 1995ലാണ് ഇമ്രാനും ജെമിമയും വിവാഹിതരായത്. 2004ൽ ഇരുവരും വേർപിരിഞ്ഞു. സുലൈമാൻ, കാസിം എന്നിവരാണ് ഇമ്രാന്റെയും ജെമിമയുടെയും മക്കൾ.