പിടിയിലായ പ്രതികൾ
തിരുവനന്തപുരം: പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മക്കൾ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. നരുവാമൂട് വെളുംകെട്ടുവിള ഭാഗത്ത് ആക്രിക്കട നടത്തിവന്നിരുന്ന മുരുകനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ജൂൺ 26ന് പുലർച്ചയോടെ ആയിരുന്നു ആക്രമണം. മുരുകൻ മറ്റൊരു വിവാഹം ചെയ്തതിലുള്ള വിരോധവും സ്വത്തുതർക്കവുമാണ് ആക്രമണത്തിന് കാരണം. ഭാര്യയും മക്കളും ചേർന്ന് മുരുകനെ കടയിലെത്തി ആക്രമിക്കുകയായിരുന്നു.
പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഒളിവിലായിരുന്ന പ്രതികൾ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ആക്രമണത്തിന് പ്രേരണ നൽകിയ മുരുകന്റെ ഭാര്യ സെൽവിക്കായി അന്വേഷണം പുരോഗമിക്കുന്നു.
Tags : Remarried Arrest Crime Police Investigation CaseFile FIR