Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remya Haridas MLA

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​മ്മി​ൽ​ത്ത​ല്ല്: ഏ​ഴ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​രു​ടെ ത​മ്മി​ൽ​ത്ത​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ‌​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്‍​സി, എ​സ്‌റ്റി ​വ​കു​പ്പ​ട​ക്കം ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പാ​ള​യം പ്ര​ദീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ര​മ്യ ഹ​രി​ദാ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പാ​ള​യം പ്ര​ദീ​പ്. ഇ​ത് ചി​ല​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്.

യോ​ഗ​ത്തി​ൽ പാ​ള​യം പ്ര​ദീ​പ് പ​ങ്കെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്തു പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ജാ​ദ് ഗ്രൂ​പ്പി​ൽ സ​ന്ദേ​ശ​മ​യ​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്.

ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ത​ന്നെ ക്ഷ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജാ​ദ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ സ​ജാ​ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും പാ​ള​യം പ്ര​ദീ​പ് ത​ന്‍റെ സ്റ്റാ​ഫ് അം​ഗ​മാ​ണെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മോ​ശം പ്ര​ച​ര​ണം ന​ട​ത്തു​ന്ന ആ​ളാ​ണ് സ​ജാ​ദെ​ന്നും ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, എം​എ​ൽ​എ ആ​ക്ര​മി​ച്ചെ​ന്നാ​ണ് സ​ജാ​ദി​ന്‍റെ ആ​രോ​പ​ണം. ത​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്രൊ​ജ​ക്‌​ട് ഇം​പ്ലി​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു.

യോ​ഗ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സി​ന്‍റെ പി​എ പാ​ള​യം പ്ര​ദീ​പ് പ​ങ്കെ​ടു​ക്കു​ക​യും ക​രാ​റു​കാ​ർ​ക്കു നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു ചോ​ദ്യം​ചെ​യ്‌​ത് പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് എം​എ​ൽ​എ​യും പി​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്.

Latest News

Corehub Up