Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renewable

കു​റ​ഞ്ഞ ചെ​ല​വി​ല്‍ പു​ന​രു​പ​യോ​ഗ ഊ​ര്‍​ജം: ക​രാ​റി​ന് അ​നു​മ​തി തേ​ടി കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സോ​​​ളാ​​​ര്‍ പ്രൊ​​​സ്യൂ​​​മേ​​​ഴ്സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ട് പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍​ജം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി​​​ക്ക് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യേ​​​ക്കും.

പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന നീ​​​ക്ക​​​മാ​​​യാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ക​​​രാ​​​റി​​​നെ ക​​​മ്മീ​​​ഷ​​​ന് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍, കെ​​​എ​​​സ്ഇ​​​ബി​​​യെ വി​​​ശ്വ​​​സി​​​ച്ച് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ മു​​​ട​​​ക്കി പു​​​ര​​​പ്പു​​​റ സോ​​​ളാ​​​ര്‍ സ്ഥാ​​​പി​​​ച്ച ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ത് തി​​​രി​​​ച്ച​​​ടി​യാ​​​കു​​​മെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഇ​​​തോ​​​ടൊ​​​പ്പം ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സോ​​​ളാ​​​ര്‍ വൈ​​​ദ്യു​​​തി കൃ​​​ത്യ​​​മാ​​​യ സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​നം ഉ​​​ള്‍​പ്പ​​​ടെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി പീ​​​ക്ക് സ​​​മ​​​യ​​​ത്ത് ഗ്രി​​​ഡി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം, പു​​​തി​​​യ ക​​​രാ​​​റു​​​മാ​​​യി മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഉ​​​ത്പാ​​​ദ​​​ക​​​രി​​​ല്‍ ഒ​​​രു വി​​​ഭാ​​​ഗം രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ (സെ​​​കി) നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ട് പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍​ജം ല​​​ഭി​​​ക്കു​​​ന്ന ക​​​രാ​​​റി​​​നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്പ് തേ​​​ടി​​​യ​​​ത്.

ക​​​രാ​​​ര്‍ പ്ര​​​കാ​​​രം യൂ​​​ണി​​​റ്റി​​​ന് 2.93 രൂ​​​പ എ​​​ന്ന കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലാ​​​ണ് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ക. 100 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യും 400 മെ​​​ഗാ​​​വാ​​​ട്ട് അ​​​വ​​​ര്‍ സം​​​ഭ​​​ര​​​ണ ശേ​​​ഷി​​​യു​​​മു​​​ള്ള ഊ​​​ര്‍​ജ സം​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും (ഇ​​​എ​​​സ്എ​​​സ്) ഉ​​​ണ്ടാ​​​കും. സൗ​​​രോ​​​ര്‍​ജ നി​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ​​​ക​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​ക​​​ത കൂ​​​ടി​​​യ സ​​​മ​​​യ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രാ​​​റി​​​ന് അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

‘വെ​​​ല്‍​സ്പ​​​ണ്‍ റി​​​ന്യൂ​​​വ​​​ബി​​​ള്‍ എ​​​ന​​​ര്‍​ജി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്’ എ​​​ന്ന ക​​​മ്പ​​​നി​​​യി​​​ല്‍നി​​​ന്ന് സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ 2.86 രൂ​​​പ​​​യ്ക്കു വാ​​​ങ്ങു​​​ന്ന വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് ഏ​​​ഴു പൈ​​​സ​​​യു​​​ടെ ട്രേ​​​ഡിം​​​ഗ് മാ​​​ര്‍​ജി​​​ന്‍ കൂ​​​ടി ചേ​​​ര്‍​ത്താ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 2.93 രൂ​​​പ​​​യ്ക്കു ന​​​ല്‍​കു​​​ക. പീ​​​ക്ക് സ​​​മ​​​യ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​തെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​തി​​​രു​​​ന്നാ​​​ല്‍ ക​​​രാ​​​ര്‍ നി​​​ര​​​ക്കി​​​ന്‍റെ 1.5 ഇ​​​ര​​​ട്ടി പി​​​ഴ ല​​​ഭി​​​ക്കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. കെ​​​എ​​​സ്ഇ​​​ബി ബോ​​​ര്‍​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ക​​​രാ​​​റി​​​ന്‍റെ ക​​​ര​​​ട് രേ​​​ഖ​​​യും ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up