കാലിക്കട്ട് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളജുകൾ ഒഴികെയുള്ള എല്ലാ കോളജുകൾക്കും 2026 - 27 അധ്യയന വർഷത്തെ പ്രൊവിഷണൽ അഫിലിയേഷൻ പുതുക്കുന്നതിന് പിഴ കൂടാതെ ഡിസംബർ 15 വരെയും 1,290/- രൂപ പിഴയോടെ ഡിസംബർ 31 വരെയും 12,770 രൂപ അധിക പിഴയോടെ 2026 ജനുവരി 31 വരെയും അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് തപാൽ മുഖേന സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കാത്ത കോളജുകളെ 2026 - 27 അധ്യയന വർഷത്തെ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷാ മാതൃകയും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ
പിജി / ഇന്റഗ്രേറ്റഡ് പിജി കോഴ്സ് രജിസ്ട്രേഷൻ അഞ്ച് വരെ നീട്ടി
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് കോഴ്സ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് ഡിസംബർ അഞ്ച് വരെ ലഭ്യമാകും.
കോൺടാക്ട് ക്ലാസ്
വിദൂര വിഭാഗം ആറാം സെമസ്റ്റർ 2023 പ്രവേശനം യുജി വിദ്യാർഥികളുടെ ഓഫ്ലൈൻ - ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ ഡിസംബർ 20ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക് ഡയറി സയൻസ് ആൻഡ് ടെക്നോളജി നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടിന് നടക്കും. കേന്ദ്രം: എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം വർഷ ബിപിഇഎസ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.