x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാം


Published: December 5, 2025 07:48 AM IST | Updated: December 5, 2025 07:48 AM IST

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ കോ​ള​ജു​ക​ൾ​ക്കും 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 15 വ​രെ​യും 1,290/- രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 31 വ​രെ​യും 12,770 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 2026 ജ​നു​വ​രി 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. നി​ശ്ചി​ത മാ​തൃ​ക​യി​ൽ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​ത് ത​പാ​ൽ മു​ഖേ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത കോ​ള​ജു​ക​ളെ 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. അ​പേ​ക്ഷാ മാ​തൃ​ക​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ

 

പി​ജി / ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്സ് ര​ജി​സ്‌​ട്രേ​ഷ​ൻ അ​ഞ്ച് വ​രെ നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​സി​എ​സ്എ​സ് - 2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് കോ​ഴ്സ് ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് ഡി​സം​ബ​ർ അ​ഞ്ച് വ​രെ ല​ഭ്യ​മാ​കും.

 

കോ​ൺ​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ 2023 പ്ര​വേ​ശ​നം യു​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ഫ്‌​ലൈ​ൻ - ഓ​ൺ​ലൈ​ൻ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ ഡി​സം​ബ​ർ 20ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ https://sde.uoc.ac.in/. ഫോ​ൺ: 0494 2400288, 2407356.

 

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ർ 2025 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ക്കും. കേ​ന്ദ്രം: എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് മ​ണ്ണാ​ർ​ക്കാ​ട്. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

 

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​പി​ഇ​എ​സ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

 

Tags : Affiliation renewed

Recent News

Corehub Up