x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: September 28, 2026 11:55 PM IST | Updated: September 28, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 2026-27 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സ​​​സ് ഇ​​​ൻ അ​​​ലൈ​​​ഡ് ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ, ഡെ​​​ന്‍റ​​​ൽ, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ഫാ​​​ർ​​​മ​​​സി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 വ​​​രെ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ, വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ശാ​​​ഖ വ​​​ഴി​​​യോ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 300 രൂ​​​പ​​​യു​​​മാ​​​ണ്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫൈ​​​ന​​​ൽ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഒ​​​ക്‌​​​ടോ​​​ബ​​​ർ 18ന് ​​​മു​​​മ്പ് ചെ​​​യ്യ​​​ണം.

സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട​​​സും വി​​​ജ​​​ഞാ​​​പ​​​ന​​​വും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ണ്ട്.

കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ബോ​​​ർ​​​ഡി​​​ന്‍റെ പ്ല​​​സ്ടു/ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യി​​​ലോ ത​​​ത്തു​​​ല്യ​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​യി​​​ലോ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക്കു ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ൽ​​​ബി​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471—2560361, 362, 363, 364.

Tags : Applications ProfessionalDiploma Courses Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up