Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renovated And Opened

Kozhikode

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ​ക​ൽവീ​ട് ന​വീ​ക​രി​ച്ച് തു​റ​ന്നു കൊ​ടു​ത്തു

ച​ക്കി​ട്ട​പാ​റ:​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് വ​യോ​ജ​ന ക​മ്മി​റ്റി​യെ ഏ​ൽ​പി​ച്ച ച​ക്കി​ട്ട​പാ​റ പ​ക​ൽ വീ​ടി​ന് ശാ​പ മോ​ക്ഷം.
2017 ലാ​ണ് വൈ​ദ്യു​തി​യോ വെ​ള്ള​മോ ഇ​ല്ലാ​തെ പ​ക​ൽ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്‌​ത​ത്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്കം പ​ല​രും ഇ​തി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്നു.​ന​വീ​ക​രി​ച്ച് വൈ​ദ്യു​തി​യും വെ​ള്ള​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് പ​ക​ൽ വീ​ട് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് പ​ക​ൽ വീ​ട് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​ക​ൽ വീ​ട്ടി​ൽ ഇ​നി​യും ഒ​രു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് ചെ​റു​വ​ള്ളി​ൽ, ജി​ൻ​സി മ​നോ​ജ്, മൊ​യ്തി കോ​ടേ​രി, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് കോ​മ​ച്ച​ങ്ക​ണ്ടി, ബാ​ബു പ​ള്ളി​ക്കു​ടം, വി.​കെ.​വ​ത്സ, ആ​സൂ​ത്ര​ണ ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ബു കൂ​ന​ന്ത​ടം, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ നീ​തു കു​ര്യാ​ക്കോ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ഷ സ​ന​ൽ, വ​യോ​ജ​ന പ്ര​തി​നി​ധി​ക​ളാ​യ ഡി. ​ജോ​സ​ഫ്, സി.​വി​ജ​യ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up