Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reply

തോമസ് ഐസക്കിന്‍റെ മറുപടി കുറുവടിയായി; സിപിഎം നേതൃത്വം വിഷമവൃത്തത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​പ്പോ​​​ലും വ​​​ക​​​വ​​​യ്ക്കാ​​​ത്ത സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി ത​​​ള്ളി പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തോ​​​ൽ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ അ​​​പ്പാ​​​ടെ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം തോ​​​മ​​​സ് ഐ​​​സ​​​ക് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​ത്. ഇ​​​തു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​ള്ള ഐ​​​സ​​​ക്കി​​​ന്‍റെ മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ പ്ര​​​സം​​​ഗം നി​​​ല​​​വി​​​ലെ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധംകൂ​​​ടി​​​യാ​​​യി വേ​​​ണം ക​​​ണ​​​ക്കാ​​​ക്കാ​​​ൻ.

പാ​​​ർ​​​ട്ടിപ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ജ​​​ന​​​ങ്ങ​​​ളും തെ​​​റ്റു​​​തി​​​രു​​​ത്തി മു​​​ന്നോ​​​ട്ടു​​​ വ​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തും, ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ണ​​​റാ​​​യി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്ന ഡോ. ​​​ടി.​​​എം.​​​തോ​​​മ​​​സ് ഐ​​​സ​​​ക്ക്.

പി​​​ണ​​​റാ​​​യി​​​യും എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും തോ​​​മ​​​സ് ഐ​​​സ​​​ക്കും പ​​​ങ്കെ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സം ച​​​ർ​​​ച്ച ചെ​​​യ്ത് അം​​​ഗീ​​​ക​​​രി​​​ച്ച കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​യാ​​​ണു പി​​​ബി അം​​​ഗംകൂ​​​ടി​​​യാ​​​യ പി​​​ണ​​​റാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​ത്. ഇ​​​തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ നേ​​​തൃ​​​നി​​​ര​​​യി​​​ലു​​​ള്ള ഭൂ​​​രി​​​ഭ​​​ക്ഷം നേ​​​താ​​​ക്ക​​​ളും ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും പി​​​ണ​​​റാ​​​യി​​​യെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​ത് ഐ​​​സ​​​ക് മാ​​​ത്ര​​​മാ​​​ണ്.

13 മു​​​ത​​​ൽ 15 വ​​​രെ കോ​​​ഴി​​​ക്കോ​​​ട് ചേ​​​രു​​​ന്ന പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ നേ​​​താ​​​ക്ക​​​ൾ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണു തോ​​​മ​​​സ് ഐ​​​സ​​​ക് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മാ​​​ത്ര​​​മു​​​ള്ള വേ​​​ദി​​​യി​​​ൽ പി​​​ണ​​​റാ​​​യി​​​യെ പ​​​രോ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​ത്.

ജ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ ഷോ​​​ക്ക് ട്രീ​​​റ്റ്മെ​​​ന്‍റാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യെ​​​ന്നും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ അ​​​ഴി​​​മ​​​തി​​​യും ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും താ​​​ൻ​​​പോ​​​രി​​​മ​​​യു​​​മൊ​​​ക്കെ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി എ​​​ന്നൊക്കെയായിരുന്നു ഐ​​​സ​​​ക്കി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ഇ​​​തൊ​​​ക്കെ മാ​​​റ്റി ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ന്നാ​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​വു സാ​​​ധ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ഐ​​​സ​​​ക്കി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടികൂ​​​ടി​​​യാ​​​ണ്.

തോ​​​മ​​​സ് ഐ​​​സ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള മ​​​റ്റു പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം അ​​​ടി​​​യു​​​റ​​​ച്ചു നി​​​ന്നാ​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും അ​​​തു ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും.

തെ​​​റ്റു​​​തി​​​രു​​​ത്ത​​​ൽ ഈ ​​​പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​യി​​​ൽ നി​​​ന്നു​​​ത​​​ന്നെ തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബികൂ​​​ടി ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ഒ​​​രു പ​​​ക്ഷേ ആ​​​ദ്യ​​​ത്തെ ഇ​​​ര​​​യാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ ത​​​ന്നെ​​​യാ​​​കും. അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ഇ​​​പ്പോ​​​ൾ സി​​​പി​​​എ​​​മ്മി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്.

കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​കെ.​​​ശൈ​​​ല​​​ജ​​​യും പി.​​​കെ. ​​​ശ്രീ​​​മ​​​തി​​​യും ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​നും എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നെ​​​തി​​​രാ​​​ണ്. ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യം ഉ​​​രു​​​ത്തി​​​രി​​​ഞ്ഞു വ​​​ന്നാ​​​ൽ മു​​​തി​​​ർ​​​ന്ന പി​​​ബി അം​​​ഗം കൂ​​​ടി​​​യാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ന്തു നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന​​​തും ക​​​ണ്ട​​​റി​​​യേ​​​ണ്ട​​​താ​​​ണ്.

Latest News

Corehub Up