Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RepublicDay2026

കർത്തവ്യപഥിൽ രാഹുലിന് മൂന്നാം നിര; റിപ്പബ്ലിക് ദിനത്തിലും രാഷ്ട്രീയപ്പോര് മുറുകുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ 77 -ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ക​ർ​ത്ത​വ്യ​പ​ഥി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​രി​പ്പി​ട​ത്തെ​ച്ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ പോ​ര് മു​റു​കു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് മൂ​ന്നാം നി​ര​യി​ൽ മാ​ത്രം ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ച​തി​നെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​ത് കേ​വ​ലം ഒ​രു ഇ​രി​പ്പി​ട​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ലെ​ന്നും രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഹേ​ള​ന​മാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ്ര​തി​ക​രി​ച്ചു.
പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മു​ൻ​നി​ര​യി​ൽ ഇ​രി​ക്കേ​ണ്ട നേ​താ​വി​നെ മ​നഃ​പൂ​ർ​വം പി​ന്നി​ലേ​ക്ക് മാ​റ്റി​യ​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കോ​ൺ​ഗ്ര​സ്, 2018-ലും ​സ​മാ​ന​മാ​യ നീ​ക്കം ഉ​ണ്ടാ​യ കാ​ര്യം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

പ​ല​ർ​ക്കും മു​ൻ​നി​ര​യി​ൽ ഇ​ടം ന​ൽ​കി​യി​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യെ മാ​ത്രം മൂ​ന്നാം നി​ര​യി​ലേ​ക്ക് ഒ​തു​ക്കി​യ​തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സൈ​നി​ക ക​രു​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ദൃ​ശ്യ​വി​രു​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ പ​രേ​ഡ് മാ​റി. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കം പ്ര​മേ​യ​മാ​യ ച​ട​ങ്ങി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഉ​ർ​സു​ല വോ​ൺ ഡെ​ർ, അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച​തോ​ടെ തു​ട​ങ്ങി​യ പ​രേ​ഡി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ശേ​ഷി വി​ളി​ച്ചോ​തു​ന്ന സി​ന്ദൂ​ർ ഫോ​ർ​മേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ വി​സ്മ​യ​മാ​യി.

ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ​രേ​ഡി​നെ​ത്തി​യ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം വ​ലി​യ ച​ർ​ച്ച​യാ​യി. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യും സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും അ​വ​ത​രി​പ്പി​ച്ച കേ​ര​ള​ത്തി​ന്‍റെ പ്ലോ​ട്ടി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ അ​തി​ഥി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ടി​ന്‍റെ ജെ​ല്ലി​ക്കെ​ട്ട് പ്ര​മേ​യ​വും സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും കൂ​ടി ചേ​ർ​ന്ന​തോ​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ സ​മാ​പ്തി കു​റി​ച്ചു.

Latest News

Corehub Up