തിരുവനന്തപുരം: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ആഘോഷത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പതാക ഉയര്‍ത്തിയ ശേഷം വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍സിസി, എൻഎസ്എസ്, സ്കൗട്ട്സ് എന്നീ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന പരേഡില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും വിവിധ മന്ത്രിമാരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പരേഡും നടന്നു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍.
Tags : RepublicDay2026 KeralaCelebrates GovernorRajendraArlekar KeralaNews RepublicDayParade NationalPride