Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ResponsiblePetOwnership

അ​രു​മ​ക​ളെ ഓ​മ​നി​ക്കാം, ക​രു​ത​ലോ​ടെ

നാം ​വ​ള​ർ​ത്തു​ന്ന അ​രു​മ​ക​ൾ, ഇ​ന്നു നാ​യ​ക​ളും പൂ​ച്ച​ക​ളും മാ​ത്ര​മ​ല്ലെ​ന്ന് ന​മു​ക്ക് അ​റി​യാ​വു​ന്ന​താ​ണ്. പ​ക്ഷി​ക​ൾ, മീ​നു​ക​ൾ, പാ​ന്പു​ക​ൾ, എ​ലി​ക​ൾ അ​ങ്ങ​നെ പ​ല​തു​മാ​ണ്. ഒ​രു കാ​ര്യം ആ​ദ്യ​മേ സൂ​ചി​പ്പി​ക്കാം- നി​യ​മാ​നു​സൃ​തം വ​ള​ർ​ത്താ​വു​ന്ന​വ​യെ​ത​ന്നെ​യാ​ണോ വ​ള​ർ​ത്തു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

മു​ൻ കാ​ല​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് മാ​ത്ര​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ പെ​റ്റ് പാ​ര​ന്‍റ്സി​ന് ആ ​സേ​വ​ന​ങ്ങ​ൾ മാ​ത്രം മ​തി​യാ​കാ​റി​ല്ല.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ധാ​രാ​ളം സ്ഥാ​പ​ന​ങ്ങ​ൾ വ​ള​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ൾ, ഗ്രൂ​മിം​ഗ് സെ​ന്‍റ​റു​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, പെ​റ്റ് ഫു​ഡി​ന്‍റെ​യും മ​റ്റ് അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളു​ടെ​യും ഷോ​പ്പു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​ധി​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചു സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക​യും രോ​ഗ​നി​ർ​ണ​യ-​ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

വ​ള​ർ​ത്താ​ൻ അ​നു​വ​ദ​നീ​യ​മാ​യ അ​രു​മ​ക​ളെ ഓ​മ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യു​മാ​കാം. എ​ന്നാ​ൽ, ഇ​ന്ന് നാം ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന കു​റെ​യ​ധി​കം രോ​ഗ​ങ്ങ​ൾ ജ​ന്തു​ജ​ന്യ​മാ​ണെ​ന്ന​ത് ഓ​ർ​ക്കാ​തി​രി​ക്ക​രു​ത്.

വ​ള​ർ​ത്തു​ന്ന ഓ​മ​ന​മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും രോ​ഗ​ബാ​ധ​ക​ളേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കാ​നും രോ​ഗ​ബാ​ധ​യേ​റ്റ​വ​യെ മ​റ്റു​ള്ള​വ​യി​ൽ​നി​ന്നു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു കൃ​ത്യ​മാ​യി ചി​കി​ൽ​സി​ക്കാ​നും കൂ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​നും മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ഴും ശേ​ഷ​വും വ്യ​ക്തി​ശു​ചി​ത്വം കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും അ​തീ​വ ജാ​ഗ്ര​ത കാ​ണി​ച്ചേ മ​തി​യാ​വൂ.

പേ​വി​ഷ​ബാ​ധ, എ​ലി​പ്പ​നി, വ​ട്ട​ച്ചൊ​റി, വി​ര​ബാ​ധ​ക​ൾ തു​ട​ങ്ങി​യ​വ നാ​യ​ക​ളി​ൽ​നി​ന്നും, ടോ​ക്സോ​പ്ലാ​സ്മോ​സി​സ്, പേ​വി​ഷ​ബാ​ധ, ബാ​ർ​ടോ​നെ​ല്ലോ​സി​സ് തു​ട​ങ്ങി​യ​വ പൂ​ച്ച​ക​ളി​ൽ​നി​ന്നും, സി​റ്റ​കോ​സി​സ്, സാ​ൽ​മൊ​ണെ​ല്ലോ​സി​സ്, ക്രി​പ്റ്റോ​കോ​ക്കോ​സി​സ് എ​ന്നി​വ​യെ​ല്ലാം അ​രു​മ​പ്പ​ക്ഷി​ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​രി​ലെ​ത്താ​വു​ന്ന രോ​ഗ​ങ്ങ​ളാ​ണ്. ഇ​തെ​ല്ലാം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്, അ​രു​മ​ക​ളെ ഓ​മ​നി​ക്കു​ന്പോ​ഴും ക​രു​ത​ൽ വേ​ണ​മെ​ന്ന​താ​ണ്.

നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രി​ൽ പ​ല​രും വി​ല​കൂ​ടി​യ ഇ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ന​മ്മു​ടെ തെ​രു​വു​ക​ളി​ലു​ള്ള നാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് വ​ലി​യ പ്ര​ശ്ന​മാ​യി നാം ​ച​ർ​ച്ച​ചെ​യ്യാ​റു​മു​ണ്ട്.

തെ​രു​വി​ലു​ള്ള അ​നാ​ഥ​നാ​യ​ക​ളെ ചെ​റു​പ്രാ​യ​ത്തി​ൽ ദ​ത്തെ​ടു​ത്ത് ശ​രി​യാ​യ പ​രി​ച​ര​ണ​വും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളും പ​രി​ശീ​ല​ന​വും ന​ൽ​കി വ​ള​ർ​ത്തി​യാ​ൽ മ​റ്റേ​തൊ​രു ജ​നു​സി​ലു​ള്ള നാ​യ​ക​ളെ​പോ​ലെ​ത​ന്നെ ന​ല്ല സു​ഹൃ​ത്താ​യും ന​ല്ല സം​ര​ക്ഷ​ക​നാ​യും ന​മു​ക്കു കൊ​ണ്ടു​ന​ട​ക്കാ​ൻ സാ​ധി​ക്കും.

അ​ത്ത​രം നാ​യ​ക​ൾ​ക്ക് രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​യും വ​ള​രെ കു​റ​വാ​ണ്. അ​നാ​ഥ​നാ​യ വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളി​ൽ ഒ​ന്നാ​ണ് അ​നാ​ഥ​നാ​യ​ക​ളെ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ക​യെ​ന്ന​ത്.


ശാ​സ്ത്രം വ​ള​രെ​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത്, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തും അ​തി​ന​നു​സ​രി​ച്ചു ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​മ്മു​ടെ കി​ട​ക്ക​യി​ൽ കി​ട​ത്തു​ക, അ​വ​യ്ക്ക് ചും​ബ​നം ന​ൽ​കു​ക, അ​വ​യെ തൊ​ട്ട​തി​നു​ശേ​ഷം കൈ ​ക​ഴു​കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​വ​യൊ​ന്നും ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​രു​മ​ക​ൾ​ക്ക്, അ​വ​രു​ടേ​ത് മാ​ത്ര​മാ​യ കൂ​ടും തീ​റ്റ​പ്പാ​ത്ര​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് ആ​ന​ന്ദം ന​ൽ​കു​ന്ന​തോ​ടൊ​പ്പം, അ​രു​മ​ക​ൾ വ​ലി​യൊ​രു വ​രു​മാ​ന​സ്രോ​ത​സാ​യും മാ​റി​യി​ട്ടു​ണ്ട്. നാ​യ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്രം ന​ട​ത്തു​ന്ന​തി​നും ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടേ​യും പ​ക്ഷി​ക​ളു​ടേ​യും വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും സം​സ്ഥാ​ന മൃ​ഗ​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ലൈ​സ​ൻ​സും അ​നി​വാ​ര്യ​മാ​ണ്.

നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട്, ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ലേ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​യെ മാ​റ്റി പാ​ർ​പ്പി​ക്കാ​നും പു​തു​താ​യി കൊ​ണ്ടു​വ​രു​ന്ന​വ​യെ നി​രീ​ക്ഷി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം വേ​ണ്ട​തു​ണ്ട്.

സ്ഥാ​പ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ കൈ​യൊ​ഴി​യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യി ഒ​രു​ക്കേ​ണ്ട​താ​ണ്. മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടേ​യും വി​ല​യും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്നു​ണ്ട്. പ​രി​പാ​ല​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ​കൊ​ണ്ടോ, രോ​ഗ​ങ്ങ​ൾ മൂ​ല​മോ അ​വ​യു​ടെ ആ​രോ​ഗ്യം ക്ഷ​യി​ക്കു​ന്ന​തോ, മ​ര​ണം സം​ഭ​വി​ക്കു​ന്ന​തോ, സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ന് ക​ര​ണ​മാ​കു​മെ​ന്ന​തി​ലു​പ​രി, അ​വ​യ്ക്ക് അ​നാ​വ​ശ്യ വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കും.

വ​ള​ർ​ത്താ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ്, ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം നേ​ടു​ക​യെ​ന്ന​ത്, ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​നി​വാ​ര്യ​മാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ വി​വി​ധ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ഓ​രോ​രു​ത്ത​രു​ടെ താ​ല്പ​ര്യ​മ​നു​സ​രി​ച്ചു ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യാ​ൽ, അ​രു​മ​ക​ളു​ടെ പ​രി​പാ​ല​നം ആ​ന​ന്ദ​ക​ര​വും ആ​ദാ​യ​ക​ര​വു​മാ​യി നി​ല​നി​ർ​ത്താം.

ആ​ന​ന്ദ​ത്തി​നാ​യി നാം ​കൂ​ടു​ത​ലാ​യി വ​ള​ർ​ത്തു​ന്ന നാ​യ, പൂ​ച്ച തു​ട​ങ്ങി​യ അ​രു​മ​മൃ​ഗ​ങ്ങ​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 12 മു​ത​ൽ 15 വ​ർ​ഷം വ​രെ മാ​ത്ര​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം നാം ​മ​റ​ക്ക​രു​ത്. അ​വ ന​മ്മെ വി​ട്ടു​പോ​കു​ന്പോ​ൾ, അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ബാ​ല്യം, കൗ​മാ​രം, യൗ​വ​നം, വാ​ർ​ധ​ക്യം എ​ന്ന​തെ​ല്ലാം ന​മ്മെ​പ്പോ​ലെ മൃ​ഗ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്.

വാ​ർ​ധ​ക്യ​ത്തി​ൽ ബാ​ഹ്യ​സൗ​ന്ദ​ര്യം കു​റ​യു​ന്ന​തും, രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​വ​യെ പ​രി​ച​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വ​ള​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ്. ചൊ​റി​യും, ചു​ണ​ങ്ങും, മ​റ്റ് മാ​റാ​രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച​വ​യെ തെ​രു​വി​ലു​പേ​ക്ഷി​ക്കു​ന്ന​വ​രും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​തൊ​രി​ക്ക​ലും പാ​ടി​ല്ലാ​ത്ത​താ​ണ്.

മ​നു​ഷ്യ​രി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി നി​ഷ്ക​ള​ങ്ക​രാ​ണ് മൃ​ഗ​ങ്ങ​ൾ. അ​വ​യ്ക്ക് അ​ർ​ഹ​മാ​യ ക​രു​ണ​യും സ്നേ​ഹ​വും ഉ​റ​പ്പാ​ക്കി​കൊ​ണ്ട്, ക​രു​ത​ലോ​ടെ അ​വ​യെ വ​ള​ർ​ത്തി ന​മു​ക്ക് ആ​ന​ന്ദ​വും ആ​ദാ​യ​വും ഉ​റ​പ്പി​ക്കാം.

പൊ​ങ്ങ​ച്ചം കാ​ട്ടാ​ൻ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്ത​രു​ത്

ഓ​മ​ന​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നു മു​ന്പ് വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​ടെ താ​ല്പ​ര്യം​കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. ചി​ല മൃ​ഗ​ങ്ങ​ൾ രോ​മം കൂ​ടു​ത​ലാ​യു​ള്ള​വ​യും ന​ന്നാ​യി രോ​മം പൊ​ഴി​ക്കു​ന്ന​വ​യു​മാ​യി​രി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്കെ​ല്ലാം ഇ​തെ​ല്ലാം അ​ല​ർ​ജി​യു​മാ​യി​രി​ക്കാം.

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​ൻ പാ​ടു​ള്ളൂ. വി​ല​കൂ​ടി​യ ഒ​രു ഓ​മ​ന​മൃ​ഗം വീ​ട്ടി​ൽ വേ​ണ​മെ​ന്ന പൊ​ങ്ങ​ച്ച​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രും മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്ത​രു​ത്.

മൃ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കാ​നും സ്നേ​ഹി​ക്കാ​നും സൗ​ക​ര്യ​വും സ​മ​യ​വും ഉ​ള്ള​വ​ർ മാ​ത്ര​മേ വ​ള​ർ​ത്താ​നി​റ​ങ്ങാ​വൂ. അ​വ​യു​ടെ ശാ​രീ​രി​ക വ​ലി​പ്പ​ത്തി​നും സ്വ​ഭാ​വ​ത്തി​നും അ​നു​യോ​ജ്യ​മാ​യ കൂ​ടൊ​രു​ക്കാ​നും, കൂ​ട് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നും, അ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മൊ​രു​ക്കാ​നും വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്.

Latest News

Corehub Up