Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restrictions On Mounting The Elephant

Malappuram

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്ത് ക​യ​റു​ന്ന​തി​ന് നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: ഉ​ത്സ​വ​ങ്ങ​ൾ​ക്കും നേ​ർ​ച്ച​ക​ൾ​ക്കു​മു​ള്ള ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പൊ​തു​ജ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ആ​ന​പ്പു​റ​ത്ത് ക​യ​റു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ഉ​ത്സ​വ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യു​ള്ള മ​ല​പ്പു​റം ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ന​പാ​പ്പാ​ൻ​മാ​ർ മാ​ത്ര​മേ ആ​ന​പ്പു​റ​ത്ത് ക​യ​റാ​ൻ പാ​ടു​ള്ളൂ.

മ​റ്റു​ള്ള​വ​ർ അ​ന​ധി​കൃ​ത​മാ​യി ആ​ന​പ്പു​റ​ത്ത് ക​യ​റു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം 2012, മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മം 1960 തു​ട​ങ്ങി​യ​വ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ഞ്ചാ​മ​രം വീ​ശു​ക, തി​ട​ന്പേ​റ്റു​ക, ആ​ല​വ​ട്ടം തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക​ൾ പ്ര​ത്യേ​ക അ​നു​മ​തി നേ​ട​ണം.
സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ല​പ്പു​റം സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ അ​റി​യി​ച്ചു.

Latest News

Corehub Up