Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retail Inflation

ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തെ തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം കു​​ത്ത​​നെ ഉ​​യ​​ർ​​ന്നു.

ഉ​​പ​​ഭോ​​ക്തൃ വി​​ല​​സൂ​​ചി​​ക (സി​​പി​​ഐ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ഒ​​ക്‌ടോബ​​റി​​ലെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 6.09 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. സെ​​പ്റ്റം​​ബ​​റി​​ൽ 5.54 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​ലാ​​യി​​രു​​ന്നു. ദേ​​ശീ​​യ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഓ​​ഫി​​സ് പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 2024 ഒ​​ക്‌ടോ​​ബ​​റി​​ന് (6.21%) ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കാ​​ണി​​ത്.

ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഉ​​യ​​ർ​​ന്ന പ​​രി​​ധി​​യാ​​യ ആ​​റു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ പ​​ണ​​പ്പെ​​രു​​പ്പ​​മെ​​ത്തി​​യ​​ത്. ആ​​ർ​​ബി​​ഐ​​യു​​ടെ ല​​ക്ഷ്യ​​മാ​​യ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മാ​​സ​​വും പ​​ണ​​പ്പെ​​രു​​പ്പം തു​​ട​​രു​​ന്ന​​ത്.

രാ​​ജ്യ​​ത്ത് ഉ​​പ​​ഭോ​​ക്തൃ​​വി​​ല​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യി വ​​ർ​​ധി​​ക്കു​​ന്ന പ​​ന്ത്ര​​ണ്ടാ​​മ​​ത്തെ മാ​​സ​​മാ​​ണി​​ത്. വി​​ല​​ക്ക​​യ​​റ്റം അ​​ള​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക പ​​രി​​ഷ്ക​​രി​​ച്ചു​​കൊ​​ണ്ട് ഇ​​ന്ത്യ 2026 ഫെ​​ബ്ര​​വ​​രി 12ന് ​​ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം 2012ൽ​​നി​​ന്ന് 2024 ആ​​യി പു​​തു​​ക്കി​​യി​​രു​​ന്നു.

ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ചി​​ല്ല​​റ വി​​ല​​ക്ക​​യ​​റ്റം തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താം മാ​​സ​​വും വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്നു. 2026 ജ​​നു​​വ​​രി​​യി​​ൽ 2.74 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു ഈ ​​നി​​ര​​ക്ക്, ഇ​​പ്പോ​​ൾ ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി ഉ​​യ​​ർ​​ന്നു.

സ​​വാ​​ള വി​​ല​​യി​​ൽ വ​​ർ​​ധ​​ന

ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ലു​​ണ്ടാ​​യ വ​​ൻ കു​​തി​​പ്പാ​​ണ് പ്ര​​ധാ​​ന​​മാ​​യും നി​​ര​​ക്കു​​ക​​ൾ ഉ​​യ​​ർ​​ത്തി​​യ​​ത്. സെ​​പ്റ്റം​​ബ​​റി​​ലെ 7.74 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 8.94 ശ​​ത​​മാ​​ന​​മാ​​യി ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​ർ​​ന്നു. വ​​ർ​​ഷാ​​രം​​ഭം മു​​ത​​ൽ സ​​വാ​​ള​​യു​​ടെ വി​​ല ഇ​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു. ഇ​​റ​​ച്ചി, പാ​​ൽ, മു​​ട്ട തു​​ട​​ങ്ങി​​യ താ​​ര​​ത​​മ്യേ​​ന വി​​ല​​വ്യ​​തി​​യാ​​നം കു​​റ​​ഞ്ഞ പ്രോ​​ട്ടീ​​ൻ സ​​ന്പു​​ഷ്ട​​മാ​​യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും വി​​ല​​കൂ​​ടി​​യി​​ട്ടു​​ണ്ട്.

സെ​​പ്റ്റം​​ബ​​റി​​ൽ 108.09 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യ സ​​വാ​​ള​​യു​​ടെ വി​​ല​​ക്ക​​യ​​റ്റം ഒ​​ക്‌ടോ​​ബ​​റി​​ൽ 116.22 ശ​​ത​​മാ​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. വെ​​ളു​​ത്തു​​ള്ളി ( 54.62 %നി​​ന്ന് 60.74 %), നാ​​ര​​ങ്ങ (36.41 %നി​​ന്ന് 47.30 %) എ​​ന്നി​​വ​​യു​​ടെ വി​​ല​​യും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ തു​​ട​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ഞ്ചി​​യു​​ടെ വി​​ല​​ക്ക​​യ​​റ്റം സെ​​പ്റ്റം​​ബ​​റി​​ലെ 62.85 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 48.32 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, കോ​​ളി​​ഫ്ള​​വ​​ർ, തേ​​ങ്ങ, വ​​ഴു​​ത​​ന​​ങ്ങ, കാ​​ബേ​​ജ് എ​​ന്നി​​വ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ വിലക്ക‍യറ്റം രൂക്ഷം

ന​​ഗ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യെ​​യാ​​ണ് വി​​ല​​ക്ക​​യ​​റ്റം രൂ​​ക്ഷ​​മാ​​യി ബാ​​ധി​​ച്ച​​ത്. ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ​​ണ​​പ്പെ​​രു​​പ്പം സെ​​പ്റ്റം​​ബ​​റി​​ൽ 4.88 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 5.41 ശ​​ത​​മാ​​ന​​മാ​​യും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ 6.08 ശതമാനത്തിൽനി​​ന്ന് 6.63 ശ​​ത​​മാ​​ന​​മാ​​യും കു​​തി​​ച്ചു​​യ​​ർ​​ന്നു. ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ലും ഗ്രാ​​മീ​​ണ​​മേ​​ഖ​​ല മു​​ന്നി​​ലാ​​ണ്. 8.06 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 9.09 ശ​​ത​​മാ​​ന​​ത്തി​​ലും ന​​ഗ​​ര​​ങ്ങ​​ളി​​ൽ 7.18 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 8.68 ശ​​ത​​മാ​​ന​​ത്തി​​ലും ഉ​​യ​​ർ​​ന്നു.

കേ​​ര​​ളം ദേ​​ശീ​​യ നി​​ര​​ക്കി​​നു മു​​ക​​ളി​​ൽ

50 ല​​ക്ഷ​​ത്തി​​ല​​ധി​​കം ജ​​ന​​സം​​ഖ്യ​​യു​​ള്ള വ​​ലി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 7.29 ശ​​ത​​മാ​​നം പ​​ണ​​പ്പെ​​രു​​പ്പ​​വു​​മാ​​യി ത​​മി​​ഴ്നാ​​ടാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. തെ​​ല​​ങ്കാ​​ന (7.26 %), ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് (7.25 %), മ​​ധ്യ​​പ്ര​​ദേ​​ശ് (7.19 %), ഒ​​ഡീ​​ഷ (7.17 %) എ​​ന്നി​​വ​​യാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ൾ. കേ​​ര​​ള​​ത്തി​​ന്േ‍​റ​​ത് (6.22 %) ദേ​​ശീ​​യ നി​​ര​​ക്കി​​നേ​​ക്കാ​​ൾ മു​​ക​​ളി​​ലാ​​ണ്.

Latest News

Corehub Up