x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​ബ്രു​വ​രി​യി​ൽ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു


Published: March 13, 2026 12:47 AM IST | Updated: March 13, 2026 12:47 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ഫെ​​ബ്രു​​വ​​രി​​യി​​ൽ 3.21 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു. മി​​നി​​സ്ട്രി ഓ​​ഫ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം ഇം​​പ്ലി​​മെ​​ന്‍റേ​​ഷ​​ൻ ഇ​​ന്ന​​ലെ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ടു.

ജ​​നു​​വ​​രി​​യി​​ൽ ഇ​​ത് 2.74 ശ​​ത​​മാ​​ന​​​​മാ​​യി​​രു​​ന്നു. പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഉ​​പ​​ഭോ​​ക്തൃ​​ വി​​ല സൂ​​ചി​​ക​​യെ (സി​​പി​​ഐ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​ ജ​​നു​​വ​​രി​​യെ അ​​പേ​​ക്ഷി​​ച്ച് ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കി​​ൽ 47 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഭ​​ക്ഷ്യ-​​പാ​​നീ​​യ​​ങ്ങ​​ൾ, വ​​സ്ത്ര​​ങ്ങ​​ൾ, താ​​മ​​സം, മ​​റ്റ് സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​ലവ​​ർ​​ധ​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഫെ​​ബ്രു​​വ​​രി​​യി​​ൽ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​ർ​​ന്ന​​ത്.

പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ 2024 എ​​ന്ന അ​​ടി​​സ്ഥാ​​ന വ​​ർ​​ഷ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പു​​തു​​ക്കി​​യ സി​​പി​​ഐ സീ​​രീ​​സി​​ലാ​​ണ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് നി​​ല​​വി​​ലെ ഉ​​പ​​ഭോ​​ക്തൃ ചെ​​ല​​വ് രീ​​തി​​ക​​ളെ കൂ​​ടു​​ത​​ൽ കൃ​​ത്യ​​മാ​​യി പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​തി​​ന് രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത​​താ​​ണ്.

റീ​​ട്ടെ​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പ സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ്വാ​​ധീ​​ന​​മു​​ള്ള ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം ഫെ​​ബ്രു​​വ​​രി​​യി​​ൽ 3.47 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ജ​​നു​​വ​​രി​​യി​​ൽ ഇ​​ത് 2.13 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഗ്രാ​​മീ​​ണ പ​​ണ​​പ്പെ​​രു​​പ്പം ജ​​നു​​വ​​രി​​യി​​ലെ 2.73 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് ഫെ​​ബ്രു​​വ​​രി​​യി​​ൽ 3.37 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ജ​​നു​​വ​​രി​​യി​​ലെ 2.75 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 3.02 ശ​​ത​​മാ​​ന​​മാ​​യും വ​​ർ​​ധി​​ച്ചു. എ​​ങ്കി​​ലും ഇ​​വ​​യെ​​ല്ലാം റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നി​​ശ്ചി​​ത ല​​ക്ഷ്യ​​മാ​​യ 4 ശ​​ത​​മാ​​ന​​ത്തി​​ന് താ​​ഴെ​​യാ​​ണ്.

പാ​​ർ​​പ്പി​​ട മേ​​ഖ​​ല​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പം 2.12 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു; ജ​​നു​​വ​​രി​​യി​​ൽ ഇ​​ത് 2.05 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

പു​​തു​​ക്കി​​യ സി​​പി​​ഐ

പു​​തി​​യ സി​​പി​​ഐ ച​​ട്ട​​ക്കൂ​​ട് പ്ര​​കാ​​രം പ​​ണ​​പ്പെ​​രു​​പ്പം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് ര​​ണ്ടാം ത​​വ​​ണ മാ​​ത്ര​​മാ​​ണ്. 2012നു​​ശേ​​ഷം മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്ന അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം 2024ലേ​​ക്ക് പ​​രി​​ഷ്ക​​രി​​ച്ചു. പു​​തി​​യ അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം കു​​ടും​​ബ​​ങ്ങ​​ളു​​ടെ മാ​​റി​​യ ചെ​​ല​​വു​​രീ​​തി​​ക​​ൾ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി പു​​തി​​യൊ​​രു ക​​ണ്‍​സം​​പ്ഷ​​ൻ ബാ​​സ്ക​​റ്റ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

പു​​തി​​യ രീ​​തി അ​​നു​​സ​​രി​​ച്ച് ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ​​യും പാ​​നീ​​യ​​ങ്ങ​​ളു​​ടെ​​യും ആ​​കെ വെ​​യി​​റ്റേ​​ജ് മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന 45.9 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 36.75 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. എ​​ങ്കി​​ലും സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ പ​​ങ്കാ​​ളി​​ത്തം ഇ​​തി​​ന് ത​​ന്നെ​​യാ​​ണ്. ഇ​​തി​​ൽ ഭ​​ക്ഷ​​ണം മാ​​ത്രം 34.77 ശ​​ത​​മാ​​നം വ​​രും.

പാ​​ർ​​പ്പി​​ടം, വെ​​ള്ളം, വൈ​​ദ്യു​​തി, ഗ്യാ​​സ്, മ​​റ്റ് ഇ​​ന്ധ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വെ​​യി​​റ്റേ​​ജ് 16.9 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 17.7 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി.

ഗ​​താ​​ഗ​​തം, വി​​വ​​ര​​വി​​നി​​മ​​യം, ഗാ​​ർ​​ഹി​​ക സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്ക് പു​​തി​​യ സൂ​​ചി​​ക​​യി​​ൽ കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു. ഇ​​തി​​ൽ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ പാ​​ർ​​പ്പി​​ടം, ഒ​​ടി​​ടി സ​​ബ്സ്ക്രി​​പ്ഷ​​നു​​ക​​ൾ, മൂ​​ല്യ​​വ​​ർ​​ധി​​ത പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ, ഡി​​ജി​​റ്റ​​ൽ സ്റ്റോ​​റേ​​ജ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി. കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട വി​​സി​​ആ​​ർ, ഓ​​ഡി​​യോ കാ​​സ​​റ്റു​​ക​​ൾ എ​​ന്നി​​വ സൂ​​ചി​​ക​​യി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​വും എ​​ണ്ണ​​വി​​ല വ​​ർ​​ധി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യും അ​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പ​​ത്തെ ബാ​​ധി​​ക്കാ​​മെ​​ന്നാ​​ണ് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്ന​​ത്. ഇ​​ത് തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​യ്ക്ക​​ൽ തീ​​രു​​മാ​​നം വൈ​​കാ​​നി​​ട​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

K-Rail Survey

കേ​​ര​​ളം മൂ​​ന്നാ​​മ​​ത്; തെ​​ലു​​ങ്കാ​​ന ഒ​​ന്നാ​​മ​​ത്

നീ​​ണ്ട ഒ​​രു​​വ​​ർ​​ഷ​​ക്കാ​​ലം റീ​​ട്ടെ​​യ്ൽ ഇ​​ൻ​​ഫ്ലേ​​ഷ​​ൻ ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​മെ​​ന്ന പ്ര​​തി​​ച്ഛാ​​യ കേ​​ര​​ളം മാ​​റ്റി​​യെ​​ടു​​ക്കു​​ന്നു. ഈ ​​പ​​ട്ടം ജ​​നു​​വ​​രി​​യി​​ൽ തെ​​ലു​​ങ്കാ​​ന​​യ്ക്ക് കൈ​​മാ​​റി​​യ കേ​​ര​​ളം, ഫെ​​ബ്രു​​വ​​രി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​പ്പോ​​ൾ ര​​ണ്ടാം സ്ഥാ​​നം രാ​​ജ​​സ്ഥാ​​ന്.

ജ​​ന​​ങ്ങ​​ൾ നി​​ത്യേ​​ന വാ​​ങ്ങു​​ന്ന ഉ​​ത്പ​​ന്ന/​​സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​മെ​​ന്ന പ​​ട്ടം തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം​​മാ​​സ​​വും നി​​ല​​നി​​ർ​​ത്തി തെ​​ലു​​ങ്കാ​​ന.

2025 ജ​​നു​​വ​​രി മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി 12 മാ​​സ​​മാ​​ണ് കേ​​ര​​ളം ഇ​​ന്ത്യ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​മെ​​ന്ന മോ​​ശം പ്ര​​തി​​ച്ഛാ​​യ പേ​​റി​​യ​​ത്. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ റീ​​ട്ടെ​​യ്ൽ പ​​ണ​​പ്പെ​​രു​​പ്പം ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം 2012ൽ ​​നി​​ന്ന് 2024 ആ​​ക്കി​​യ​​ശേ​​ഷം പു​​റ​​ത്തു​​വ​​ന്ന ആ​​ദ്യ റി​​പ്പോ​​ർ​​ട്ട് ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ലേ​​താ​​യി​​രു​​ന്നു.

ഫെ​​ബ്രു​​വ​​രി​​യി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 5.02 ശ​​ത​​മാ​​ന​​മാ​​ണ് തെ​​ല​​ങ്കാ​​ന​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പം. ജ​​നു​​വ​​രി​​യി​​ൽ ഇ​​ത് 4.92 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 3.53 ശ​​ത​​മാ​​ന​​വു​​മാ​​യാ​​ണ് രാ​​ജ​​സ്ഥാ​​ൻ ര​​ണ്ടാ​​മ​​താ​​യ​​ത്. കേ​​ര​​ള​​ത്തി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ജ​​നു​​വ​​രി​​യി​​ലെ 3.67 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 3.50 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് കു​​റ​​ഞ്ഞു.

തെ​​ലു​​ങ്കാ​​ന​​യി​​ൽ ഭ​​ക്ഷ്യ​​വി​​ല​​പ്പെ​​രു​​പ്പം (ഫു​​ഡ് ഇ​​ൻ​​ഫ്ലേ​​ഷ​​ൻ) 3.30 ശ​​ത​​മാ​​ന​​വും രാ​​ജ​​സ്ഥാ​​നി​​ൽ 2.87 ശ​​ത​​മാ​​ന​​വു​​മേ​​യു​​ള്ളൂ. കേ​​ര​​ള​​ത്തി​​ൽ ഇ​​ത് ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തും​​വി​​ധം 6.17 ശ​​ത​​മാ​​ന​​മാ​​ണ്.

ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് ആ​​ണ് പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ൽ നാ​​ലാ​​മ​​ത് (3.45%), ആ​​ന്ധ്ര​​യി​​ൽ ഭ​​ക്ഷ്യ​​വി​​ല​​പ്പെ​​രു​​പ്പം 3.64%. വെ​​സ്റ്റ് ബം​​ഗാ​​ളാ​​ണ് 5-ാം സ്ഥാ​​ന​​ത്ത്; പ​​ണ​​പ്പെ​​രു​​പ്പം 3.44%. ഭ​​ക്ഷ്യ​​വി​​ല​​പ്പെ​​രു​​പ്പം 5.54%.

Tags : Inflation retail inflation Implementation Ministry of Statistics

Recent News

Corehub Up