പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ അബ്ദുള്ള ഷഫീഖിന് സെഞ്ചുറി. വിന്‍ഡീസിന്റെ 344നു മറുപടിയായി ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ പാക്കിസ്ഥാന് 94 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് എന്ന നിലയിലാണ്.
270 പന്തില്‍നിന്ന് 131 റണ്‍സുമായി ഷഫീഖ് ക്രീസില്‍ തുടരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം (88 ) ഷഫീഖിന് ഉറച്ച പിന്തുണ നൽകി. ഓപ്പണര്‍ അസാന് അവൈസും (55) പാക്കിസ്ഥാനുവേണ്ടി തിളങ്ങി. വിൻഡീസിന്റെ ജോമെൽ വാരിക്കൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ആദ്യം ക്രീസിലെത്തിയ വിന്‍ഡീസ് 105.4 ഓവറില്‍ 344 റണ്‍സിനു പുറത്തായി. ജെസ്റ്റിന് ഗ്രീവ്സ് (73), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (70) എന്നിവരായിരുന്നു ആതിഥേയരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍. ബ്രന്‍ഡണ്‍ കിംഗും (46) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പാക്കിസ്ഥാനുവേണ്ടി സാജിത് ഖാന് നാലു വിക്കറ്റ് സ്വന്തമാക്കി.