Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Return Hubs

ഇ​മി​ഗ്രേ​ഷ​ൻ റി​ട്ടേ​ൺ ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ

ബ്ര​​​​സ​​​​ൽ​​​​സ്: യൂ​​​​റോ​​​​പ്പി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി തു​​​​ട​​​​രാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ പാ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റു​​​​വാ​​​​ണ്ട​​​​യി​​​​ൽ ഓ​​​​ഫ്‌​​​​ഷോ​​​​ർ കേ​​​​ന്ദ്രം സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ഞ്ച് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ജ​​​​ർ​​​​മ​​​​നി, ഓ​​​​സ്ട്രി​​​​യ, നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്സ്, ഡെ​​​​ന്മാ​​​​ർ​​​​ക്ക്, ഗ്രീ​​​​സ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക്കു പി​​​​ന്നി​​​​ൽ. യൂ​​​​റോ​​​​പ്പി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ലി​​​​നെ​​​​തി​​​​രേ ന​​​​ൽ​​​​കി​​​​യ എ​​​​ല്ലാ അ​​​​പ്പീ​​​​ലു​​​​ക​​​​ളും ത​​​​ള്ള​​​​പ്പെ​​​​ട്ട​​​​വ​​​​രെ മൂ​​​​ന്നാം രാ​​​​ജ്യ​​​​ത്തേ​​​​ക്ക് അ​​​​യ​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കു​​​​ന്ന, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ പു​​​​തി​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് നി​​​​യ​​​​മം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ആ​​​​ദ്യ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണി​​​​വ.

ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ, പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ങ്കാ​​​​ളി​​​​രാ​​​​ജ്യ​​​​മാ​​​​യ റു​​​​വാ​​​​ണ്ട​​​​യു​​​​മാ​​​​യി കൃ​​​​ത്യ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഈ ​​​​അ​​​​ഞ്ചു രാ​​​​ജ്യ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​രു​​​​ടെ ശൃം​​​​ഖ​​​​ല ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നും ത​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ലു​​​​ള്ള ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഈ ​​​​പ​​​​ദ്ധ​​​​തി വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ഈ ​​​​മാ​​​​തൃ​​​​ക പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​ദ്യം 100 പേ​​​​രെ റു​​​​വാ​​​​ണ്ട​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ക്കാ​​​​നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ ജീ​​​​വി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക.

ന​​​​യ​​​​ത​​​​ന്ത്ര​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച്, കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ റു​​​​വാ​​​​ണ്ട​​​​യി​​​​ലെ സ്വീ​​​​ക​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് ആ ​​​​രാ​​​​ജ്യ​​​​ത്തെ ജീ​​​​വി​​​​ത​​​​വു​​​​മാ​​​​യി ഇ​​​​ണ​​​​ങ്ങി​​​​ച്ചേ​​​​രു​​​​ക​​​​യോ സ്വ​​​​ന്തം നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ക​​​​യോ ചെ​​​​യ്യാം. പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വും ഉ​​​യ​​​ർ​​​ന്നു​​​ക​​​ഴി​​​ഞ്ഞു.

Latest News

Corehub Up