സാവൊ പോളൊ: ബ്രസീല്‍ മുന്‍ താരങ്ങളായ നെയ്മറും ഫിലിപ്പെ കുട്ടീഞ്ഞോയും ഒന്നിക്കുന്നു.
നെയ്മറിന്റെ നിലവിലെ ക്ലബ്ബായ സാന്റോസ് എഫ്സിയില്‍ ഫിലിപ്പെ കുട്ടീഞ്ഞോ ചേരുന്നതോടെയാണിത്. കുട്ടീഞ്ഞോ സാന്റോസില്‍ ചേരുമെന്നു ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.
ക്ലബ് തലത്തില്‍ നെയ്മറും കുട്ടീഞ്ഞോയും ഇതുവരെ ഒന്നിച്ചു കളിച്ചിട്ടില്ല. 2025 മുതല്‍ വാസ്കോ ഡ ഗാമ ക്ലബ്ബിനായി കളിച്ചിരുന്ന കുട്ടീഞ്ഞോ, ഈ വര്‍ഷം ഫെബ്രുവരിയില്‍ ക്ലബ് വിട്ടിരുന്നു.
20 വര്‍ഷം മുമ്പ് ഇരുവരും ചേര്‍ന്നെടുത്ത ഒരു ചിത്രം, വീണ്ടും ക്രിയേറ്റ് ചെയ്താണ് നെയ്മറും കുട്ടീഞ്ഞോയും ഒന്നിക്കല് ആഘോഷിച്ചതെന്നതും ശ്രദ്ധേയം.