Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revant Reddy

ഡാ​​​ഷ് മോ​​​നേ രേ​​​വ​​​ന്താ..., തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ

ക​​​ണ്ണൂ​​​ർ: തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഢി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ൽ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ വാ​​​ർ​​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ രേ​​​വ​​​ന്ത് റെ​​​ഡ്‌ഡി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ൾ “ഡാ​​​ഷ് മോ​​​നേ രേ​​​വ​​​ന്താ, മ​​​റു​​​പ​​​ടി വ​​​രു​​​ന്നു​​​ണ്ട് ’’ എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രേ​​​വ​​​ന്ത് റെ​​​ഡ്ഢി​​ക്കു വി​​​ശ​​​ദ​​​മാ​​​യ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ത​​​ത്കാ​​​ലം ഇ​​​ത്ര​മാ​​​ത്ര​​​മേ പ​​​റ​​​യു​​​ന്നു​​​ള്ളൂ​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. “പോ ​​​മോ​​​നേ വി​​​ജ​​​യാ’’ എ​​​ന്ന് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ട് രേ​​​വ​​​ന്ത് റെ​​​ഡ്ഢി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തേ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

അ​​​ദ്ദേ​​​ഹം ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന ഒ​​​രാ​​​ൾ സാ​​​ധാ​​​ര​​​ണ​​ഗ​​​തി​​​യി​​​ൽ കാ​​​ണി​​​ക്കേ​​​ണ്ട ചി​​​ല രീ​​​തി​​​ക​​​ളു​​​ണ്ട്. മ​​​ര്യാ​​​ദ​​​ക​​​ളു​​​ണ്ട്. അ​​​തി​​​നൊ​​​ക്കെ ചേ​​​ർ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​ഇ​​​ട​​​പെ​​​ട​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​ന്നെ സ്വ​​​യം ചി​​​ന്തി​​​ക്ക​​​ട്ടെ.

ഏ​​​താ​​​യാ​​​ലും അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഞാ​​​ൻ പ​​​ര​​​സ്യ​​​മാ​​​യി ത​​​ന്നെ മ​​​റു​​​പ​​​ടി കൊ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ൾ അ​​​ത് വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് രേ​​​വ​​​ന്ത് റെ​​ഡ്ഢി​​യോ​​​ട് “ഡാ​​​ഷ് മോ​​​നേ രേ​​​വ​​​ന്താ, മ​​​റു​​​പ​​​ടി വ​​​രു​​​ന്നു​​​ണ്ട് എ​​​ന്ന് മാ​​​ത്ര​​​മേ ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നു​​​ള്ളൂ...’’ എ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ.

Latest News

Corehub Up