കണ്ണൂർ: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വിമർശനങ്ങൾക്കു കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് ’’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
രേവന്ത് റെഡ്ഢിക്കു വിശദമായ മറുപടി പറയുന്നുണ്ടെന്നും തത്കാലം ഇത്രമാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. “പോ മോനേ വിജയാ’’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഢി നടത്തിയ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ.
ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഢിയോട് “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ...’’ എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.
Tags : Dash Mone Revantha Pinarayi Vijayan responds Telangana CM Revant Reddy Kerala Assembly Election Niyama Sabha Election