Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue District School Science Festival: Overall Title Goes To Cherthala

Alappuzha

റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ചേ​ർ​ത്ത​ല​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം

ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 1471 പോ​യി​ന്‍റ് നേ​ടി ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. 1352 പോ​യി​ന്‍റുമാ​യി കാ​യം​കു​ളം ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​വും 1279 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. മാ​വേ​ലി​ക്ക​ര (1258), തു​റ​വൂ​ർ (1219) ഉ​പ​ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 331 പോ​യി​ന്‍റുമാ​യി വിവിഎ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ളം ഒ​ന്നാ​മ​തെ​ത്തി. 268 പോ​യി​ന്‍റുമാ​യി ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും 262 പോ​യി​ന്‍റുമാ​യി ഹ​രി​പ്പാ​ട് ഗ​വ. ജി.​എ​ച്ച്എ​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. പൂ​ച്ചാ​ക്ക​ൽ എ​സ്എ​ൻഎ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠേ​ശ്വ​രം (257), അ​രൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് (240) തൊ​ട്ടു​പി​ന്നി​ലെ​ത്തി.

മേ​ള​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​യി​ലും സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി. ശാ​സ്ത്ര​മേ​ള​യി​ൽ 200 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ കാ​യം​കു​ളം (194), ചേ​ർ​ത്ത​ല (180) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ൽ 147 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ ഒ​ന്നാ​മ​തെ​ത്തി. ചേ​ർ​ത്ത​ല (145), തു​റ​വൂ​ർ (122) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ 281 പോ​യി​ന്‍റുമാ​യി കാ​യം​കു​ളം ഒ​ന്നാ​മ​തെ​ത്തി. ആ​ല​പ്പു​ഴ (275), ചേ​ർ​ത്ത​ല (259) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ 770 പോ​യി​ന്‍റുമാ​യി ചേ​ർ​ത്ത​ല ഒ​ന്നാം​സ്ഥാ​നം നേ​ടി. കാ​യം​കു​ളം (688), മാ​വേ​ലി​ക്ക​ര (618) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഐ​ടി മേ​ള​യി​ൽ 130 പോ​യി​ന്‍റുമാ​യി മാ​വേ​ലി​ക്ക​ര ഒ​ന്നാ​മ​തെ​ത്തി. ആ​ല​പ്പു​ഴ (121), ചേ​ർ​ത്ത​ല (117) എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ലീ​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് അ​ഡ്വ.​ ഷീ​ന സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ആ​ർ. സു​നി​മോ​ൾ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ രാ​ജീ​വ് ക​ണ്ട​ല്ലൂ​ർ, അ​ഷ​റ​ഫ് കു​ഞ്ഞ് ആ​ശാ​ൻ, മ​ഞ്ജു​ഷ അ​ല​ക്സ്, എ​സ്. അ​ഹ​മ്മ​ദ്, എ​ൻ. ഉ​മാ, അ​ജു പി. ​ബെ​ഞ്ച​മി​ൻ, എം.​എ​ൻ. മു​ഹ​മ്മ​ദ് ഫാ​ഹി​സ്, വി​വി​ധ രാ​യ കെ. ​ര​ഘു​കു​മാ​ർ, ഷെ​റി​ൻ ഫി​ലോ ജോ​സ്, എ​സ്. വി​ജ​യ​കു​മാ​ർ, ര​തീ​ഷ് കു​മാ​ർ, ടി. ​സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up