Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ReviewMeeting

കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം: അ​വ​ലോ​ക​ന യോ​ഗം തു​ട​ങ്ങി

കൊ​​​​ച്ചി: കൊ​​​ച്ചി മെ​​​​ട്രോ ര​​​​ണ്ടാം​​​​ഘ​​​​ട്ട നി​​​​ര്‍​മാ​​​​ണ പു​​​​രോ​​​​ഗ​​​​തി​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​കാ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ഏ​​​​ഷ്യ​​​​ന്‍ ഇ​​​​ന്‍​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ര്‍ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ബാ​​​​ങ്ക് (എ​​​​ഐ​​​​ഐ​​​​ബി) ഉ​​​​ന്ന​​​​ത​​​​ത​​​​ല സം​​​​ഘ​​​​ത്തി​​​​ന്‍റെ പ​​​​ദ്ധ​​​​തി അ​​​​വ​​​​ലോ​​​​ക​​​​ന​​​യോ​​​​ഗം ആ​​​​രം​​​​ഭി​​​​ച്ചു.

കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് (കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍) മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ല്‍ എ​​​​ഐ​​​​ഐ​​​​ബി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്ത പ്രാ​​​​രം​​​​ഭ യോ​​​​ഗ​​​​ത്തോ​​​​ടെ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി അ​​​​വ​​​​ലോ​​​​ക​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ക​​​​ലൂ​​​​ര്‍ ജ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യം സ്റ്റേ​​​​ഷ​​​​ന്‍ മു​​​​ത​​​​ല്‍ കാ​​​​ക്ക​​​​നാ​​​​ട് വ​​​​രെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ പു​​​​രോ​​​​ഗ​​​​തി, നി​​​​ര്‍​മാ​​​​ണ ക​​​​രാ​​​​റു​​​​ക​​​​ള്‍, അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ വി​​​​ല​​​​യി​​​​രു​​​​ത്തി. ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍, പ​​​​രി​​​​സ്ഥി​​​​തി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ന്‍, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ, കാ​​​​ലാ​​​​വ​​​​സ്ഥാ​​​വ്യ​​​​തി​​​​യാ​​​​നം പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ച​​​​ര്‍​ച്ച ചെ​​​​യ്തു.

ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗം, കേ​​​​ന്ദ്ര​-​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​തം, വാ​​​​യ്പാ​​​വി​​​​നി​​​​യോ​​​​ഗ കാ​​​​ലാ​​​​വ​​​​ധി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്തു. മെ​​​​ട്രോ ര​​​​ണ്ടാം​​​​ഘ​​​​ട്ട നി​​​​ര്‍​മാ​​​​ണ സ്ഥ​​​​ല​​​​ങ്ങ​​​​ളും സം​​​​ഘം സ​​​​ന്ദ​​​​ര്‍​ശി​​​​ക്കും. എ​​​​ഐ​​​​ഐ​​​​ബി ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട പാ​​​​ത പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും.

എ​​​​ഐ​​​​ഐ​​​​ബി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ നീ​​​​ര​​​​ജ ശു​​​​ക്ല, ശി​​​​വ രാ​​​​മ​​​​കൃ​​​​ഷ്ണ ശാ​​​​സ്ത്രി, ഖ​​​​ലി​​​​ഖ മു​​​​ഹ​​​​മ്മ​​​​ദ്, ജ​​​​തി​​​​ന്‍ അ​​​​റോ​​​​റ, കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ ഡോ. ​​​​എം.​​​​പി. രാം ​​​​ന​​​​വാ​​​​സ്(​​​​പ്രോ​​​​ജ​​​​ക്‌​​​​ട്സ്), സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ര്‍(​​​​സി​​​​സ്റ്റം​​​​സ്), ര​​​​വീ​​​​ന്ദ്ര കു​​​​മാ​​​​ര്‍ പ​​​​ഠ​​​​ക് (ഫി​​​​നാ​​​​ന്‍​സ്), മ​​​​റ്റ് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up