മുട്ടാര്‍: ഗവൺമെന്റ് യുപി സ്കൂളിൽ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ പഠനമികവിന്റെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന റിവൈവ് നവജീവനം പദ്ധതിക്ക് തുടക്കമായി.
വാര്‍ഡ് മെംബര്‍ വിനോദന്‍ ടി.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാത്യു എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അധ്യാപിക മേഴ്സി ആന്റണി പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.
സ്കൂള്‍ പ്രധാനാധ്യാപിക ആര്. ശ്രീജ, പിടിഎ പ്രസിഡന്റ് അനില്‍ അധ്യാപികമാരായ സരിത മനോഹരന്, ജാലിന് തോമസ്, ഹിമ എസ്. പണിക്കര്‍, ബിന്ദു, ശ്രീരശ്മി, എസ്ആര്‍ജി കണ്‍വീനര്‍ ആര്. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.